

ദോഹ: യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ ഖത്തറില്‍ കുങ് ഫു, കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു.

ഒമാന്‍ അടക്കമുള്ള ക്ലബ്ബുകളില്‍ നിന്നായി വിവിധ കാറ്റഗറികളില്‍ എണ്ണൂറോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. വുകൈറില്‍ നടന്ന ചാമ്പ്യന്‍ ഷിപ്പ് യുഎംഎഐ ടെക്നിക്കല്‍ ഡയറക്ടര്‍ ഷിഹാന്‍ നൗഷാദ് കെ മണ്ണോളിയുടെ അധ്യക്ഷതയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സിഫു ഡോ. ആരിഫ് സി പി പാലാഴി ഉദഘാടനം ചെയ്തു.

ഖത്തര്‍ കരാട്ടെ ഫെഡറേഷന്‍ റഫറീ കമ്മിഷന്‍ ചെയര്‍മാന്‍ ക്യാപ്റ്റന്‍ സമീര്‍ ഹസനയിന്‍, മന്‍സൂര്‍ അല്‍ ഹിനായി, ഖലൂദ് നാസര്‍ സൈഫ് അല്‍ ഷംസി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
യു എം എ ഐ ഖത്തര്‍ കുങ് ഫു- കരാട്ടെ ഇന്‍സ്ട്രക്‌റ്റേഴ്‌സ് മല്‍സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കേള്‍വി നഷ്ടപ്പെട്ട കുട്ടിക്ക് ശ്രവണ സഹായി വാങ്ങിക്കാനും അര്‍ഹരായ ഒരാള്‍ക്ക് വീട് വെച്ച് കൊടുക്കാനുമുള്ള സാമ്പത്തിക സഹായവും കരാട്ടെ ഇന്‍സ്ട്രക്റ്റേഴ്സ് ചേര്‍ന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ക്ക് കൈമാറി.
മത്സര വിജയികള്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

