

അങ്കാറ: സിറിയന്‍ അഭയാര്‍ഥികള്‍ സ്വമേധയാ തങ്ങളുടെ നാട്ടിലേക്ക് മടങ്ങുന്നത് വേഗത്തിലാക്കാന്‍ തെക്കന്‍ തുര്‍ക്കിയില്‍ അധിക അതിര്‍ത്തി ക്രോസിംഗ് തുറക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗന് പ്രഖ്യാപിച്ചു.

അങ്കാറയില്‍ നടന്ന സര്‍ക്കാര്‍ യോഗത്തില്‍ മറ്റ് ക്രോസിംഗുകളിലെ തിരക്ക് ഒഴിവാക്കാന്‍ സിറിയക്കാരുടെ മടങ്ങിവരവിന് യയ്ലഡാഗ് ക്രോസിംഗ് തുറക്കുമെന്ന് എര്ദോഗന് വ്യക്തമാക്കി. സിറിയക്കാരുടെ സ്വമേധയായുള്ള സുരക്ഷിതവും ക്രമാനുഗതവുമായ മടങ്ങിവരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
