

കൊച്ചി: സ്വപ്ന യാത്രകള്‍ക്കുള്ള വണ്‍ സ്റ്റോപ്പ് സേവനദാതാക്കളായ വീഡു ഹോളിഡേയ്സ് ഇനി ക്ലബ് ഡബ്ല്യു. കൊച്ചി ഹോളിഡേ ഇന്നില്‍ നടന്ന പരിപാടിയില്‍ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവി റീബ്രാന്‍ഡിംഗ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഏഡ്രിയാന്‍ ലൂണയും വിക്ടര്‍ മോംഗിലും പങ്കെടുത്തു.

കൊച്ചി, കോഴിക്കോട്, കോയമ്പത്തൂര്‍, ബംഗളൂരു, ചെന്നൈ, മുംബൈ എന്നിങ്ങനെ ആറ് നഗരങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വീഡു ഹോളിഡേയ്സ് മികച്ച ഗുണനിലവാരം താങ്ങാനാവുന്ന നിരക്കില്‍ ലഭ്യമാക്കുന്ന സേവനമാണ് ബിസിനസ്, വിനോദ സഞ്ചാരികള്‍ക്ക് നല്‍കുന്നത്.

വീഡു ഹോളിഡേയ്സിന്റെ പുതിയ ചുവടുവെയ്പാണ് ക്ലബ് ഡബ്ല്യു എന്ന പുനര്‍നാമകരണം. ഇതോടൊപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ട്രാവല്‍ പാര്‍ട്ണറായി ക്ലബ് ഡബ്ല്യു ചുവടുവെയ്പ് നടത്തുകയാണ്.
ബിസിനസില്‍ ഒരു മാറ്റം അനിവാര്യമാണെന്നും നിര്‍ബന്ധിത മാറ്റത്തേക്കാള്‍ പദ്ധതികളിലൂടെയുള്ള മാറ്റമാണ് നല്ലതെന്നും വീഡു ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് ശങ്കര്‍ പറഞ്ഞു. വീഡു ഹോളിഡേയ്സില്‍ നിന്ന് ക്ലബ് ഡബ്ല്യുവിലേക്കുള്ള പരിവര്‍ത്തനം ഒരു കമ്പനി എന്ന നിലയില്‍ തങ്ങള്‍ക്കും തങ്ങളോടൊപ്പമുള്ള അംഗങ്ങള്‍ക്കും മികച്ചതാണെന്ന് വിശ്വസിക്കുന്നതായും കേവലം പേരുമാറ്റം എന്നതിനപ്പുറം അംഗങ്ങളുടെ പ്രതീക്ഷകള്‍ക്കുതീതമായി അവധിക്കാല ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി. ഹോളിഡേ ഇന്‍ഡസ്ട്രിയില്‍ ഇതൊരു വിപ്ലവകരമായ മാറ്റമാകുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അരവിന്ദ് ശങ്കര്‍ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമുമായുള്ള വീഡുവിന്റെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാര്‍ക്കറ്റിംഗ് വശത്ത് സജീവമായിരുന്നില്ല തങ്ങളെന്നും എന്നാല്‍ അത്തരമൊരു രീതി ആസൂത്രണം ചെയ്യാന്‍ പദ്ധതിയിട്ടപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് പോലുള്ള വലിയ ഒരു കൂട്ടുകെട്ടായിരിക്കണമെന്ന് ചിന്തിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ വലിയ സ്വീകാര്യതയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ പിന്തുണയുള്ള ക്ലബ്ബുകളിലൊന്നായ ബ്ലാസ്റ്റേഴ്‌സ് ഭൂഖണ്ഡത്തില്‍ നിന്നുള്ള ഫുട്ബോള്‍ ക്ലബ്ബുകളില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ഫോളോവേഴ്സുള്ളതാണെന്നും ക്ലബ് കടന്നുപോയ പോരാട്ടങ്ങളും വിജയങ്ങളും തങ്ങള്‍ കണ്ടിട്ടുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അതോടൊപ്പം ഇത്തരമൊരു കൂട്ടായ്മയിലൂടെ ക്ലബ്ബ് ഡബ്ല്യുവിന് ലഭിക്കുന്ന സ്വീകാര്യതയും റീച്ചും വളരെ വലുതായിരിക്കുമെന്നും തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ക്ലബ് ഡബ്ല്യുയുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ സന്തോഷമുണ്ടെന്നും ക്ലബ് ഡബ്ല്യുവിനെ ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായും കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബ് സഹഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു. കേരളത്തിലെ ക്ലബ് എന്ന നിലയില്‍ കേരളത്തില്‍ നിന്നുള്ള ബ്രാന്റുകള്‍ക്ക് പരസ്യം ചെയ്യാനും പ്രോത്സാഹിപ്പിക്കാനും ശരിയായ പ്ലാറ്റ്ഫോം നല്‍കുന്നതിന് തങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും ഒരുമിച്ചുള്ള നീണ്ട യാത്രയുടെ തുടക്കമാണിതെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

