സ്‌കൈ ട്രാക്‌സ് എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ വീണ്ടും ഖത്തര്‍ എയര്‍വെയ്‌സിന്

Web Desk
1 Min Read

ദോഹ: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈട്രാക്സിന്റെ എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഖത്തര്‍ എയര്‍വേയ്‌സിന്. എയര്‍ ലൈന്‍ ഒഫ് ദി ഇയര്‍ പുരസ്‌കാരത്തിന് പുറമെ മികച്ച ബിസിനസ് ക്ലാസ്, മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിംഗ്, ബെസ്റ്റ് എയര്‍ലൈന്‍ ഇന്‍ മിഡില്‍ ഈസ്റ്റ് എന്നീ പുരസ്‌കാരങ്ങളും ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കി.

city exchange

പറക്കലിന്റെ കാല്‍ നൂറ്റാണ്ട് ആഘോഷിക്കുന്ന വേളയിലാണ് ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍സ് എന്ന അംഗീകാരം ഖത്തര്‍ എയര്‍വേയ്്സിനെ വീണ്ടും തേടിയെത്തിയത്. 2011, 2012, 2015, 2017, 2019, 2021 വര്‍ഷങ്ങളിലും എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയിരുന്നു.

ഖത്തര്‍ എയര്‍വേയ്‌സിന്റെ ആസ്ഥാനമായ ഹമദ് രാജ്യാന്തര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതിയും കരസ്ഥമാക്കി. തുടര്‍ച്ചയായ രണ്ടാം തവണയാണ് പുരസ്‌കാരം വിമാനവത്താവളം സ്വന്തമാക്കുന്നത്.

- Advertisement -
Ad image

ഖത്തര്‍ എയര്‍വേയ്്സിന്റെ പ്രീമിയം ക്യാബിനായ ക്യൂസ്യൂട്ട് തുടര്‍ച്ചയായ ആറാം വര്‍ഷമാണ് മികച്ച ബിസിനസ് ക്ലാസ് പുരസ്‌കാരം നേടുന്നത്. ലോകത്തിലെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്സിനെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ഏഴാം തവണയും സ്‌കൈട്രാക്സ് അവാര്‍ഡ് ലഭിച്ചതിന് പിന്നിലും മറ്റു മൂന്ന് അവാര്‍ഡുകള്‍ കൂടി കരസ്ഥമാക്കിയതിലും ജീവനക്കാരുടെ കഠിന പ്രയത്നങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!