കാറിന് തീ പിടിച്ച് പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു

Web Desk
1 Min Read

കണ്ണൂര്‍: പ്രസവ വേദനയെ തുടര്‍ന്ന് യുവതിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാര്‍ കത്തി ഭര്‍ത്താവും പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയും വെന്തുമരിച്ചു. നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു സമീപമാണ് സംഭവം.

city exchange

കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരമണിയോടെയാണ് സംഭവം.

പ്രസവ വേദനയെ തുടര്‍ന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. റീഷയും ഭര്‍ത്താവും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ ഒരു കുട്ടി ഉള്‍പ്പെടെ നാല് പേര്‍ പിന്‍സീറ്റിലായിരുന്നു. കാറില്‍ നിന്നും പെട്ടെന്ന് തീ ഉയര്‍ന്നതോടെ പിറകിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്.

- Advertisement -
Ad image

കാറിന്റെ വലതുവശത്തു നിന്നാണ് പുക ഉയര്‍ന്നത്. വാഹനം പെട്ടെന്ന് കത്തുന്നതുകണ്ട നാട്ടുകാര്‍ ഉടന്‍ അഗ്നിശമനസേനയില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീ അണച്ച ശേഷമാണ് മരിച്ച രണ്ടുപേരുടെയും മൃതദേഹം പുറത്തെടുക്കാനായത്. കാറിന്റെ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതാണ് രണ്ടുപേരുടെ മരണത്തിന് കാരണമായതെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം അറിയാന്‍ വിദഗ്ധ പരിശോധന ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!