അനധികൃത സ്വത്ത് സമ്പാദനം; കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണ ശുപാര്‍ശ

Web Desk
1 Min Read

കണ്ണൂര്‍: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് അന്വേഷണം. തെളിവ് ശേഖരിക്കാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് നിലപാട്.

city exchange


കെ കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടും കണ്ണൂര്‍ ഡി സി സി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടും സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നാണ് പ്രശാന്ത് ബാബു ആരോപിച്ചത്.
പ്രശാന്ത് ബാബു തന്നെ വിജിലന്‍സിന് പരാതിയും നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയത്.


1987 മുതല്‍ 1993 വരെയാണ് പ്രശാന്ത് ബാബു കെ സുധാകരന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചത്. പിന്നീട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായും നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!