ഗ്രാന്‍ഡ് മാള്‍ ‘ഡ്രൈവ് യുവര്‍ ഡ്രീം’ മെഗാ പ്രൊമോഷന് സമാപനം; എല്ലാ വിജയികള്‍ക്കും സമ്മാനങ്ങള്‍ കൈമാറി

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഡ്രൈവ് യുവര്‍ ഡ്രീം മെഗാ പ്രമോഷന് സമാപനം. ആറുഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പിലൂടെ തെരെഞ്ഞെടടുത്ത എല്ലാ ഭാഗ്യവിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

city exchange

50 ഭാഗ്യ വിജയികള്‍ക്ക് 2000 ഖത്തര്‍ റിയല്‍ ക്യാഷ് പ്രൈസും 10 വിജയികള്‍ക്ക് ഹ്യൂണ്ടായ് ബ്രാന്‍ഡ് ന്യൂ അക്‌സെന്റ് കാറുകളുമാണ് ഈ പ്രൊമോഷനിലൂടെ സമ്മാനമായി നല്‍കിയത്. ഖത്തറിലെ ഏതെങ്കിലും ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്/ ഗ്രാന്‍ഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ ഷോപ്പ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ച റാഫിള്‍ കൂപ്പണുകളില്‍ നിന്നും ഖത്തര്‍ മിനിസ്ട്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഓരോ വിജയിയെയും തെരഞ്ഞെടുത്തത്.

ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും മുന്‍തൂക്കം നല്‍കുന്ന ഗ്രാന്‍ഡ് മാളിന് ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രൊമോഷനിലൂടെ കാറുകള്‍, സ്വര്‍ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍ തുടങ്ങി ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കി നൂറുകണക്കിന് വിജയികളെ സൃഷ്ടിക്കാന്‍ ഇതിനോടകം സാധിച്ചിട്ടുണ്ട്.

പുത്തന്‍ കാറുകളും ക്യാഷ് പ്രൈസുകളും ഒട്ടേറെ സര്‍പ്രൈസുകളുമായി ഗ്രാന്‍ഡ് മാളിന്റെ പുതിയ മെഗാ പ്രൊമോഷന്‍ ജൂലൈ മുതല്‍ ആരംഭിക്കും. കൂടാതെ നിരവധി സര്‍പ്രൈസ് സമ്മാനങ്ങള്‍ ഉള്‍പ്പെടുന്ന ഈ പ്രൊമോഷനില്‍ എല്ലാ മാസവും നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുക്കുമെന്നും ഈ അവസരം എല്ലാ ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!