എ എഫ് സി ഏഷ്യന്‍ കപ്പ് രണ്ടാം ബാച്ച് ടിക്കറ്റുകള്‍ 24 മണിക്കൂറിനകം വിറ്റത് 90,000

Web Desk
1 Min Read

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന്റെ രണ്ടാം ബാച്ച് ടിക്കറ്റുകളുടെ വില്‍പ്പന നവംബര്‍ 19ന് ആരംഭിച്ചതിന് പിന്നാലെ ആദ്യ 24 മണിക്കൂറിനുള്ളില്‍ വിറ്റഴിച്ചത് 90,000 ടിക്കറ്റുകള്‍.

city exchange

ഖത്തര്‍, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ടിക്കറ്റുകളില്‍ ഭൂരിഭാഗവും സ്വന്തമാക്കിയത്. ഖത്തറും ലെബനനും തമ്മിലുള്ള ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന് പുറമേ, ജനുവരി 12ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യയും ഒമാനും തമ്മിലുള്ള മത്സരമാണ് ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോര്‍ഡിട്ടത്.

ടൂര്‍ണമെന്റിനുള്ള ടിക്കറ്റ് വില്‍പ്പന ഇപ്പോഴും തുടരുകയാണ്. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ടിക്കറ്റിംഗ് വെബ്സൈറ്റ് വഴി ആരാധകര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റുകള്‍ വാങ്ങാം. ഗ്രൂപ്പ് സ്റ്റേജ് മത്സര ടിക്കറ്റുകളുടെ വില 25 റിയാല്‍ മുതലാണ് ഈടാക്കുന്നത്. 2024 ജനുവരി 12നും ഫെബ്രുവരി 10നും ഇടയില്‍ സ്റ്റേഡിയത്തിലുടനീളം 51 മത്സരങ്ങള്‍ ടക്കും.

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന്റെ എല്ലാ ടിക്കറ്റുകളും ഡിജിറ്റലായാണ് ലഭ്യമാവുക. മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗപ്പെടുത്താനാവും. സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിന് ഹയ്യ കാര്‍ഡ് നിര്‍ബന്ധമല്ല.

- Advertisement -
Ad image

ഭിന്നശേഷിക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ ആസ്വാദനം ഉറപ്പാക്കാന്‍ എല്ലാ സ്റ്റേഡിയങ്ങളിലും ആക്സസ് ചെയ്യാവുന്ന സീറ്റിംഗ് ഓപ്ഷനുകള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വീല്‍ചെയര്‍ ആക്‌സസ് ചെയ്യാവുന്ന ഇരിപ്പിടങ്ങളും പരിമിതമായ ചലനശേഷിയുള്ള ആളുകള്‍ക്കുള്ള സീറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

Share This Article
Leave a Comment
error: Content is protected !!