

ചെന്നൈ: പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യം വിളിച്ചോതിയുള്ള ലുലു ഗ്രൂപ്പിന്റെ നിര്‍മ്മിതികള്‍ക്ക് ദേശീയ പുരസ്‌കാരം. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ഗ്രീന്‍ ചാമ്പ്യന്‍ അവാര്‍ഡ് ലുലു ഗ്രൂപ്പിന് ലഭിച്ചു.

ഇന്ത്യയില്‍ ഉടനീളമുള്ള ലുലു ഗ്രൂപ്പിന്റെ വിവിധ പ്രൊജക്ടുകളില്‍ ഗ്രീന്‍ ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷന്‍ ഇതിനോടകം നേടുകയും ഗ്രീന്‍ ബില്‍ഡിംഗ് പ്രസ്ഥാനത്തോടുള്ള ലുലു ഗ്രൂപ്പിന്റെ ഉറച്ച പ്രതിബദ്ധതയും കണക്കിലെടുത്താണ് അവാര്‍ഡ്. ഹരിതചട്ടങ്ങള്‍ പാലിച്ചുള്ള ലുലു ഗ്രൂപ്പിന്റെ നിര്‍മ്മിതികള്‍ പ്രശംസനീയമെന്ന് ചൂണ്ടികാട്ടിയ പുരസ്‌കാര സമിതി ഈ നീക്കങ്ങള്‍ കാര്‍ബണ്‍ എമിഷന്‍ കുറക്കാനും ഊര്‍ജ്ജ സ്രോതസ്സുകളുടെയും ജലത്തിന്റെയും ഭാവി സംരക്ഷണത്തിന് പിന്തുണ നല്‍കുന്നുവെന്നും വിലയിരുത്തി. പ്രകൃതിയോട് ചേര്‍ന്നുള്ള ലുലു ഗ്രൂപ്പിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നും പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു.

‘കോര്‍പ്പറേറ്റ് ലീഡിങ് ദി ഗ്രീന്‍ ബില്‍ഡിംഗ് മൂവ്‌മെന്റ് ഇന്‍ ഇന്ത്യ- കൊമേര്‍ഷ്യല്‍’ വിഭാഗത്തിലാണ് ലുലു ഗ്രൂപ്പ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. കൂടാതെ ലുലു മാള്‍ കൊച്ചിക്ക് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ സില്‍വര്‍ സര്‍ട്ടിഫിക്കേഷനും ലഭിച്ചു. എക്കാലവും സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുന്ന ലുലു ഗ്രൂപ്പിന് മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ പ്രചോദനം നല്‍കുന്നതാണ് ഈ അവാര്‍ഡ് എന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ സി ഇ ഒ എം എ നിഷാദ് അഭിപ്രായപ്പെട്ടു.
21-ാമത് ഗ്രീന്‍ ബില്‍ഡിംഗ് കോണ്‍ഗ്രസിന്റെ ഭാഗമായി ചെന്നൈ ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ എം എ നിഷാദ്, കൊമേര്‍ഷ്യല്‍ മാനേജര്‍ സാദിഖ് കാസിം, ചീഫ് എഞ്ചിനീയര്‍ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. തമിഴ്നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി ആന്‍ഡ് കമ്മീഷണര്‍ ഡോ. ജെ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ഗുര്‍മീത് സിംഗ് അറോറ, വൈസ് ചെയര്‍മാന്‍ ബി ത്യാഗരാജന്‍, ചെന്നൈ ചാപ്റ്റര്‍ ചെയര്‍മാന്‍ അജിത് കുമാര്‍ ചോര്‍ദിയ, ഹൈദരാബാദ് ചാപ്റ്റര്‍ കോചെയര്‍മാന്‍ ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

