കേരള മാപ്പിള കലാഭവന്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

Web Desk
1 Min Read

കൊച്ചി: വേറിട്ട പ്രവര്‍ത്തനങ്ങള്‍കൊണ്ട് കലാ- സാംസ്‌ക്കാരിക രംഗത്ത് ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള കേരള മാപ്പിള കലാഭവന്റെ 2023 വര്‍ഷത്തെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.

city exchange

മാപ്പിളഗാന രത്‌ന പുരസ്‌ക്കാരത്തിന് അഷറഫ് പയ്യന്നൂര്‍, ഇശല്‍ രത്‌ന പുരസ്‌ക്കാരത്തിന് സുചിത്ര നമ്പ്യാര്‍, നവരത്‌ന തൂലിക പുരസ്‌ക്കാരത്തിന് നസീറ ബക്കര്‍ എന്നിവര്‍ അര്‍ഹരായി.

സാമൂഹ്യ സേവന ജ്യോതി പുരസ്‌ക്കാരം- പി എം എ സലാം, സാമൂഹ്യ സേവന പ്രതിഭ പുരസ്‌ക്കാരം- സാബു പരിയാരത്ത്, ജമാല്‍ തച്ചവള്ളത്ത്, അമൃത സന്ദേശ പുരസ്‌ക്കാരം- റഫീഖ് യൂസഫ് എന്നിവര്‍ക്കും സംഗീത ശ്രേഷ്ഠ- ഹംസ വളാഞ്ചേരി, ത്രിപുട തരംഗ സമ്മാന്‍- മുജീബ് മലപ്പുറം, പൂവച്ചല്‍ ഖാദര്‍ ഏകതാ സമ്മാന്‍- ഷാജി ഇടപ്പള്ളി, നസീര്‍ പള്ളിക്കല്‍, ബദറുദ്ദീന്‍, പാറന്നൂര്‍, രാഷഅട്ര സേവന പ്രതിഭ പുരസ്‌ക്കാരം- അഷ്‌റഫ് വാവ്വാട് എന്നിവരുമാണ് അര്‍ഹരായതെന്ന് സംഘാടക സമിതി ഭാരവാഹികളായ ബാവക്കുഞ്ഞ്, കെ ഉണ്ണികൃഷ്ണന്‍, അബ്ദുല്‍ ജമാല്‍, സിന്ധു ഹരീഷ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കവി ആലങ്കോട് ലീലാകൃഷ്ണന്‍, താഹിര്‍ ഇസ്മാഈല്‍ ചങ്ങരംകുളം, കാനേഷ് പൂനൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ജൂലായ് 13ന് ശനിയാഴ്ച വൈകിട്ട് നാലിന് കളമശ്ശേരി സീ പാര്‍ക്ക് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!