
കല്‍പ്പറ്റ:വയനാട് വടുവന്‍ചാലില്‍ കര്‍ഷകന്‍ ജീവനൊടുക്കി. വടുവന്‍ചാല്‍ ആപ്പാളം വീട്ടിയോട് ഗോപാലന്‍ ചെട്ടിയാണ് (70) മരിച്ചത്.


വാഴക്കൃഷി നശിച്ചതിനെത്തുടര്‍ന്നുണ്ടായ കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടബാധ്യതമൂലം മൂന്നു വര്‍ഷം മുമ്പ് ഇദ്ദേഹത്തിന്റെ മകന്‍ ആത്മഹത്യ ചെയ്തിരുന്നു. അതേസമയം, ഗോപാലന്‍ ചെട്ടിയുടെ മരണം കടബാധ്യത മൂലമാണെന്നത് വാര്‍ഡ് മെംബറും പൊലീസും സ്ഥിരീകരിച്ചിട്ടില്ല. കര്‍ഷക ആത്മഹത്യയാണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന നിലപാടിലാണ് പൊലീസ്.
