ആര്യനെ കാണാന്‍ ഷാരൂഖ് ഖാന്‍ ജയിലിലെത്തി

Web Desk
1 Min Read

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന്‍ ഖാനെ കാണാന്‍ പിതാവും ബോളിവുഡ് നടനുമാ ഷാരുഖ് ഖാന്‍ ജയിലിലെത്തി. മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് അദ്ദേഹം എത്തിയത്.

city exchange

കോവിഡ് നിയന്ത്രണത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് ആര്യനെ കാണാന്‍ ഷാരൂഖ് ജയിലിലെത്തിയത്. 20 മിനുട്ടോളം അദ്ദേഹം ജയിലില്‍ ചെലവഴിച്ചു. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഒക്ടോബര്‍ എട്ടു മുതലാണ് ജയിലില്‍ കഴിയുന്നത്.

ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ഇന്നലെയും കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കാനിരിക്കയാണ് ആര്യന്റെ അഭിഭാഷകന്‍. ആര്യന് ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നാണ് കോടതി വിലയിരുത്തിയത്.

- Advertisement -
Ad image

ആര്യനെതിരെ തെളിവുകളുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിന് ചാറ്റ് ചെയ്തുവെന്നും എന്‍ സി ബി കോടതിയെ അറിയിച്ചു. എന്‍ സി ബി ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി ആര്യന് ജാമ്യം നിഷേധിച്ചത്.

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്.

Share This Article
Leave a Comment
error: Content is protected !!