ദോഹ അന്താരാഷ്ട്ര പുസ്തകമേള സന്ദര്‍ശിക്കാന്‍ കുട്ടികള്‍ക്ക് അവസരം

Web Desk
1 Min Read

ദോഹ: മുപ്പത്തിയൊന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്നു മുതല്‍ 22 വരെ വൈകിട്ട് നാല് മുതല്‍ ഒന്‍പത് വരെ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.

city exchange

കുട്ടികളുടെ സുരക്ഷയ്ക്കാവശ്യമായ മുന്‍കരുതലുകളെല്ലാം മേളയില്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ വായു സഞ്ചാരം ഉള്‍പ്പെടെ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

മേളയ്‌ക്കെത്താവുന്നവരുടെ ആകെ എണ്ണത്തിന്റെ 15 ശതമാനം കുട്ടികളെയാണ് പുസ്തകമേളയില്‍ ഒരേ സമയത്ത് അനുവദിക്കുക. രക്ഷിതാക്കളുമായി എത്തുന്നവരേയോ സ്‌കൂളുകളില്‍ നിന്ന് സംഘമായി എത്തുന്നവരെയോ മാത്രമേ പുസ്തക മേളയില്‍ പ്രവേശിപ്പിക്കുകയുള്ളു.

- Advertisement -
Ad image

ഒരേ സമയത്ത് രണ്ടായിരം പേര്‍ക്കാണ് പുസ്തക മേള സന്ദര്‍ശിക്കാന്‍ അനുവദാമുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രവേശിക്കാവുന്നവരുടെ എണ്ണം തികഞ്ഞാല്‍ ഹാളിന്റെ വാതിലുകള്‍ അടക്കുന്നതാണ്.

വാക്‌സിനേഷന്‍ സ്വീകരിക്കാത്തതിനാല്‍ നേരത്തെ കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

Share This Article
Leave a Comment
error: Content is protected !!