

ദോഹ: അടുത്ത മാസം മുതല്‍ ഞണ്ടിനെ പിടികൂടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മുനിസിപ്പാലിറ്റഇ മന്ത്രാലയം മീന്‍പിടുത്തക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി. ഞണ്ടുകളുടെ പ്രജനനകാലമായതിനാലാണ് അവയെ പിടികൂടുന്നത് നിരോധിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് എല്ലാ വര്‍ഷവും വല ഉപയോഗിച്ച് ഞണ്ടിനെ പിടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൂട് ഉപയോഗിച്ച് പിടിക്കുന്നതിന് അനുവാദമുണ്ട്.

നിയമലംഘനം നടത്തുന്നവര്‍ക്ക് അയ്യായിരം റിയാല്‍ വരെ പിഴ ഒടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും മന്ത്രാലയം നല്കി.
പ്രജനനകാലത്ത് ഗില്‍നെറ്റുകള്‍ ഉപയോഗിച്ച് നീല ഞണ്ടുകളെ പിടിക്കുക, ഇക്കാലയളവില്‍ മുട്ടയുള്ള ഞണ്ടുകളെ ഏതുമാര്‍ഗ്ഗത്തിലും പിടികൂടുക എന്നിവ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടും. ഫിഷറീസ് വിഭാഗത്തിന്റെ ലൈസന്‍സുള്ള കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും മാത്രമാണ് ഞണ്ട് പിടുത്തം അനുവദിച്ചിരിക്കുന്നത്.

