ഭരണഘടന സംരക്ഷിക്കാന്‍ ഒറ്റക്കെട്ടാവുക: ടി എന്‍ പ്രതാപന്‍

Web Desk
1 Min Read

ദോഹ: ഇന്ത്യയുടെ ഭരണഘടനയാണ് രാജ്യത്തെ പൗരന്മാരുടെ കാവലെന്നും അത് സംരക്ഷിക്കാന്‍ മുഴുവന്‍ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ടി എന്‍ പ്രതാപന്‍ എം പി. ഐ സി എഫ് ഖത്തര്‍ സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന പ്രമേയത്തില്‍ നടത്തിയ ദേശസ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ആഗസ്റ്റ് 15 രാത്രി ഓണ്‍ലൈനില്‍ നടന്ന സംഗമത്തില്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി സന്ദേശ പ്രഭാഷണം നടത്തി. ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ നൗഫല്‍ ലത്വീഫി ദേശസ്‌നേഹ സംഗമത്തിന് ആശംസ നേര്‍ന്നു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മദ്രസാ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഫ്‌ളാഗ് ഡ്രോയിങ്, മാപ് ഡ്രോയിങ്, ക്വിസ് എന്നീ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മദ്രസാ വിദ്യാര്‍ഥികളുടെ കലാ പരിപാടികളും കലാലയം സാംസ്‌കാരിക വേദിയുടെ ദേശഭക്തി ഗാനങ്ങളും സംഗമത്തെ ആസ്വാദ്യമാക്കി.

- Advertisement -
Ad image

അഹമദ് സഖാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍, ഡോ. ബഷീര്‍ പുത്തൂപാടം, ഉമര്‍ കുണ്ടുതോട്, സാജിദ് മാട്ടൂല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!