അമേരിക്കയില്‍ ആര്‍ എസ് സി രൂപീകരിച്ചു

Web Desk
1 Min Read

ഷാര്‍ജ: പ്രവാസി മലയാളികള്‍ക്കിടയില്‍ മുപ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) പ്രവര്‍ത്തനം ഗ്ലോബല്‍ തലത്തിലേക്ക് വ്യാപിപ്പിച്ചതിന്റെ ഭാഗമായി അമേരിക്കയില്‍ പുതിയ ഘടകം രൂപീകരിച്ചു. കേരള മുസ്ലിം ജമാഅത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയാണ് ആര്‍ എസ് സി.

city exchange

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ആസ്‌ട്രേലിയ, ഇംഗ്ലണ്ട്, സ്‌കോട്ട്ലാന്റ്, ജര്‍മനി, മാല്‍ദീവ്‌സ്, ഈജിപ്ത് തുടങ്ങി പതിനഞ്ച് രാജ്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കേരളത്തില്‍ നിന്നും പഠനം, തൊഴില്‍ ആവശ്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ എത്തിപ്പെടുന്ന വിദ്യാര്‍ഥി യുവജനങ്ങളുടെ ധാര്‍മിക സാംസ്‌കാരിക ഉയര്‍ച്ച, പഠന- തൊഴില്‍ പരിശീലനം, വിവര സാങ്കേതിക വിദ്യ പരിചയം- പ്രദര്‍ശനം, കല സാംസ്‌കാരിക മത്സരങ്ങള്‍, ഖുര്‍ആന്‍ പഠനം പരിശീലനം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍ എസ് സി നടത്തുന്നത്.

ന്യൂയോര്‍ക് സിറ്റിയിലെ മന്‍ഹാട്ടനില്‍ നടന്ന യൂത്ത് കണ്‍വീനില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ മുന്‍ ജനറല്‍ കണ്‍വീനര്‍ സിറാജ് മാട്ടില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ആര്‍ എസ് സി യു എസ് എ നാഷനല്‍ ഭാരവാഹികള്‍: മുഹമ്മദ് ഖലീല്‍ നൂറാനി ഓമശ്ശേരി (ചെയര്‍മാന്‍), ഷിഹാസ് അബ്ദുല്‍ റസാഖ് വെളിയങ്കോട് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ബിഷര്‍ കൊടുവള്ളി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഫൈസല്‍ സിദ്ധിഖ് ആലത്തൂര്‍ (ഫിനാന്‍സ് സെക്രട്ടറി), ഷെയ്ഖ് ശംസുല്‍ ഹുദാ പൂക്കോട്ടുര്‍ (കലാലയം സെക്രട്ടറി), ജാവിദ് കട്ടിപ്പാറ (വിസ്ഡം സെക്രട്ടറി).

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!