എയര്‍ ഏഷ്യാ ഇന്ത്യയുമായി ചേര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 816 കാബിന്‍ ക്രൂ അംഗങ്ങളെ നിയമിച്ചു

Web Desk
1 Min Read

കൊച്ചി: എയര്‍ ഏഷ്യാ ഇന്ത്യയുമായി സഹകരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരു വര്‍ഷത്തിനുള്ളില്‍ 816 കാബിന്‍ ക്രൂ അംഗങ്ങളെ നിയമിച്ചു. രാജ്യവ്യാപകമായി നടത്തിയ വാക്ക് ഇന്‍ ഇന്റര്‍വ്യൂകള്‍ വഴിയാണ് ഇവരെ നിയമിച്ചത്.

city exchange

എയര്‍ലൈനിന്റെ വന്‍ തോതിലുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നിയമനങ്ങള്‍. യാത്രക്കാര്‍ക്ക് സവിശേഷമായ സൗകര്യങ്ങള്‍ നല്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ മുഖമായി ഈ നിയമിക്കപ്പെട്ടവര്‍ പ്രവര്‍ത്തിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും ഉള്‍പ്പെടെ രാജ്യത്തെ വിവിധ പട്ടണങ്ങളില്‍ നടത്തിയ വാക്ക് ഇന്‍ ഇന്റര്‍വ്യൂകള്‍ക്കു ശേഷം തെരഞ്ഞെടുക്കപ്പെട്ടവര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മുംബൈയിലെ പരിശീലന കേന്ദ്രത്തില്‍ സമഗ്ര പരിശീലനവും നേടി.

- Advertisement -
Ad image

ക്യാബിന്‍ ക്രൂ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനൊപ്പം ഈ കാലയളവില്‍ 280ലധികം പൈലറ്റുമാരെ നിയമിച്ചുകൊണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റുമാരുടെ പട്ടികയും ശക്തിപ്പെടുത്തിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!