

ദോഹ: കള്‍ച്ചറല്‍ ഫോറം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്മാഷ് സീസണ്‍ 2 ജില്ലാ വനിതാ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു. ജില്ലയിലെ പ്രമുഖ താരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ ജുബിന അഫ്‌സര്‍, നഹാന ഫാത്തിമ ജേതാക്കളായി. മേരി അലക്‌സാണ്ടറും സുജ പാര്‍വതിയും റണ്ണേഴ്‌സ് അപ്പായി. ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരായ വനിതകളാണ് ടൂര്‍ണമെന്റില്‍ മത്സരിച്ചത്.

വിജയികള്‍ക്കുള്ള ബ്രാഡ്മാ ഗ്രൂപ്പ് ഗിഫ്റ്റ് വൗച്ചറും സര്‍ട്ടിഫിക്കറ്റുകളും കള്‍ച്ചറല്‍ ഫോറം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷുഐബ് ടി കെ, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റും വുമണ്‍ എംപവര്‍മെന്റ് ഇന്‍ചാര്‍ജുമായ സജ്‌ന സാക്കി, ഷബീര്‍ ഫസ്റ്റിവല്‍ ലിമോസിന്‍, നിസാര്‍ കെ വി, ജില്ലാ സെക്രട്ടറി ആസാദ്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഫായിസ് ടി തുടങ്ങിയവര്‍ വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നുഫൈസ സ്വാഗതവും ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ആയിഷ നന്ദിയും പറഞ്ഞു. മാജിദ, അഫ്‌സല്‍, റഈസ്, തബ്ഷീറ, സഫ്ദര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
