മൂടല്‍മഞ്ഞ്; നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട നാലു വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

Web Desk
1 Min Read

കൊച്ചി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ടു.

city exchange

എയര്‍ ഇന്ത്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ ദുബൈയില്‍ നിന്നുള്ള വിമാനം, ഗള്‍ഫ് എയറിന്റെ ബഹറൈനില്‍ നിന്നുള്ള വിമാനം, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹയില്‍ നിന്നുള്ള വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്.

ഇന്ന് പുലര്‍ച്ചെ മുതല്‍ കൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. കാഴ്ച പരിധി കുറയ്ക്കത്തക്ക കനത്തിലാണ് മഞ്ഞ് പൊതിഞ്ഞിരിക്കുന്നത്. ഇതാദ്യമായാണ് കൊച്ചിയില്‍ ഇത്തരത്തില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നത്. ഇന്നലെ രാത്രി ശക്തമായ മഴ പെയ്തതിന് പിന്നാലെയാണ് പുലര്‍ച്ചെ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!