ജമ്മു വ്യോമസേന വിമാനത്താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടനം

Web Desk
1 Min Read

ജമ്മു: ഉയര്‍ന്ന സുരക്ഷയുള്ള വ്യോമസേനാ വിമാനത്താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് രണ്ട് സ്‌ഫോടനം നടത്തി. അഞ്ച് മിനുട്ട് ഇടവേളയില്‍ തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് നടന്നതെങ്കിലും രാജ്യത്ത് ആദ്യമായാണ് സൈനിക താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ 1.45നാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് നിസ്സാര പരിക്കേറ്റു.
സ്‌ഫോടനം നിസ്സാരമാണെങ്കിലും സംഭവത്തെ ഗുരുതരമായാണ് കണക്കാക്കുന്നത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരം മാത്രമുള്ള വിമാനത്താവളം ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. സംഭവത്തെ കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എയര്‍ഫോഴ്‌സ് വൈസ് ചീഫ് എയര്‍മാര്‍ഷല്‍ അറോറയുമായി സംസാരിച്ചു.
വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളം ഇരട്ട ഉപയോഗമാണ് നടത്തുന്നത്. സൈനിക ഉപയോഗത്തിന് പുറമേ യാത്രക്കാരുടെ വിമാന സര്‍വീസുകളും ഇവിടെയുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!