ഫ്യൂഷന്‍ ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മള്‍ട്ടി ക്യുസിന്‍ റെസ്റ്റോറന്റ് ഗ്രാന്‍ഡ് എന്‍ട്രീ തുറന്നു

Web Desk
2 Min Read

കൊച്ചി: ഫ്യൂഷന്‍ ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മള്‍ട്ടി ക്യൂസിന്‍ റെസ്റ്റോറന്റ് ഗ്രാന്‍ഡ് എന്‍ട്രീ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റസ്റ്റോറന്റിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ചലച്ചിത്രതാരം ആസിഫ് അലി, ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എം എല്‍ എ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, റവ. ഫാ. ജേക്കബ് കുരുവിള, അബ്ദുല്‍ റഷീദ്, ഗ്രാന്‍ഡ് എന്‍ട്രീ പ്രൊമോട്ടര്‍ മിഹ്റാസ് ഇബ്രാഹിം, ഡയറക്ടര്‍ പി കെ ഷെഫി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

city exchange

ദേശീയ പാതയില്‍ വൈറ്റില ചളിക്കവട്ടത്ത് വ്യത്യസ്തവും ആകര്‍ഷകവുമായി ഡിസൈന്‍ ചെയ്ത റെസ്‌റ്റോറന്റില്‍ 150 പേര്‍ക്ക് ഒരേ സമയം ഇരുന്ന ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ട്. രാവിലെ 11 മുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെ റെസ്‌റ്റോറന്റ് പ്രവര്‍ത്തിക്കും. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കഫെ ഷോപ്പും റെസ്റ്റോറന്റിന്റെ ഭാഗമായി ഉണ്ടായിരിക്കും.

കേരള രൂചികള്‍ക്കൊപ്പം അറബിക്, റഷ്യന്‍, ചൈനീസ്, തായ്ലന്റ്, നോര്‍ത്ത് ഇന്ത്യന്‍ രുചികളും ഒരുക്കിയിട്ടുണ്ടെന്ന് മിഹ്റാസ് ഇബ്രാഹിം പറഞ്ഞു. നോണ്‍വെജിനൊപ്പം തന്നെ വ്യത്യസ്ത രുചികളിലുള്ള വെജിറ്റേറിയന്‍ മെനുവിനും പ്രധാന്യം നല്‍കിയിട്ടുണ്ട്. ഔട്ട്‌ഡോര്‍ കാറ്ററിങിനും തുടക്കം കുറിച്ചിട്ടുണ്ട്. കൊച്ചിക്ക് പുറമേ മറ്റ് നഗരങ്ങളിലേക്കും പുതിയ ഗ്രാന്‍ഡ് എന്‍ട്രീ റെസ്റ്റോറന്റ് ശൃംഖല വ്യാപിപ്പിക്കാനാണ് പദ്ധതി. നിലവില്‍ മറ്റ് ബ്രാന്റുകളിലായി കൊച്ചിക്ക് പുറമേ ദുബൈ, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിലും റെസ്‌റ്റോറന്റുകള്‍ നിലവിലുണ്ട്.

- Advertisement -
Ad image

ഒരു റെസ്‌റ്റോറന്റ് കുടുംബത്തില്‍ നിന്നും വരുന്ന മിഹ്റാസ് പുതിയ ബ്രാന്റ് വഴി പുതിയ രൂചി അനുഭവം സമ്മാനിക്കാനാണ് ഒരുങ്ങിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റേണ്‍ തീമില്‍ ഇക്കോണമി ഫുഡ് ചെയിന്‍ ബ്രാന്‍ഡ് ലോഞ്ച് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലാണ് മിഹ്റാസ്.

കൊച്ചിയിലെ ഭക്ഷണ പ്രേമികള്‍ക്കായി ഗ്രാന്‍ഡ് എന്‍ട്രീയുടെ വാതിലുകള്‍ തുറക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് അവര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്ന ഒരു പാചക അനുഭവം തങ്ങള്‍ നല്‍കുമെന്നും ലോഞ്ച് അവസരത്തില്‍ സംസാരിച്ച ഗ്രാന്‍ഡ് എന്‍ട്രീയുടെ സ്ഥാപകനും പ്രൊമോട്ടറുമായ മിഹ്റാസ് ഇബ്രാഹിം പറഞ്ഞു. ഓരോ തവണയും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം നല്‍കുന്നതിന് മെനു നവീകരിക്കാനും ഷെഫുമാരെ പ്രോത്സാഹിപ്പിക്കുന്നതായും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഉയര്‍ന്ന നിലവാരവും ശുചിത്വ നിലവാരവും ഉറപ്പാക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 967 888 8883 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!