വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഐ എസ് ഡി സ്‌ക്കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം

Web Desk
1 Min Read

പയ്യന്നൂര്‍: ഉപ്പ് സത്യാഗ്രഹത്തിന് സാക്ഷ്യം വഹിച്ച ഉളിയത്ത് കടവിന് സമീപത്തെ ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ സുരേഷ് പൊതുവാള്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തിരശ്ശീലയുയര്‍ന്നത്.

city exchange

ഉളിയത്ത് കടവില്‍ അടുപ്പുണ്ടാക്കി പ്രതീകാത്മക ഉപ്പു കുറുക്കല്‍, സ്‌കിറ്റ്, ദേശഭക്തി ഗാനം മാസ്സ് ഡ്രില്‍ എന്നിവ മികച്ചതായിരുന്നു.

അധ്യാപകരും കുട്ടികളും ഉപ്പു കുറുക്കല്‍ വേളയില്‍ എം എല്‍ എ ടി ഐ മധുസൂദനനും സാക്ഷിയായി. ഹാളില്‍ നടന്ന സാംസ്‌കാരിക പരിപാടി സ്‌കൂള്‍ സി ഇ ഒ കെ പി മുഹമ്മദ് സഅദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പാല്‍ കെ പി ദിവ്യ, മനോജ് മാസ്റ്റര്‍, ഹെഡ് ബോയ് മുഹമ്മദ് അയാഷ് പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!