

തലശ്ശേരി: നഗരത്തിലെ പ്രമുഖ ഫിസിഷ്യനായിരുന്ന കായ്യത്ത് റോഡിലെ ന്യൂ അല്‍ഫാത്തില്‍ ഡോ. യു എ മുഹമ്മദ് (83) നിര്യാതനായി. ലോഗന്‍സ് റോഡിലെ പല്‍മ ക്ലിനിക്ക് ഉടമയാണ്.

ഭാര്യ: പരേതയായ ടി എം പല്‍മ. മക്കള്‍: റസൂഖ് (ദുബൈ), റഫീഖ് (അഡലൈഡ്, ആസ്‌ത്രേലിയ), ശഫീഖ്, തൗഫീഖ്. മരുമക്കള്‍: അഫ്‌സല, പര്‍വീണ്‍ സുല്‍ത്താന, ഫാത്തിമ, ബീച്ചു ഫഹീമ (എടക്കാട്). സഹോദരന്‍: പരേതനായ യു എ അബ്ദുല്‍ഖാദര്‍ (താനൂര്‍). ഖബറടക്കം ഇന്ന് തലശ്ശേരി ഓടത്തില്‍ പള്ളിയില്‍.
