വയനാട്ടില്‍ വാക്ക് തര്‍ക്കത്തിനിടെ ഒരാള്‍ വെട്ടേറ്റ് മരിച്ചു

Web Desk
0 Min Read

കല്‍പ്പറ്റ: വയനാട്ടില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി സ്വദേശി കവളമാക്കല്‍ സജിയാണ് മരിച്ചത്. ഇയാളെ വെട്ടിയ ഓട്ടോ ഡ്രൈവര്‍ മാങ്ങാട്ട് അഭിലാഷിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സംഭവം നടക്കുന്നത്. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

city exchange


സജിയുടെ കൈക്കാണ് വെട്ടേറ്റത്. ആദ്യം സജിയെ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ആരോഗ്യ സ്ഥിതി വഷളായ സജി രിക്കുകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!