എടത്തല കോമ്പാറ ജംഗ്ഷന്‍ വികസനത്തിന് ബജറ്റില്‍ പണം അനുവദിച്ചു

Web Desk
1 Min Read

ആലുവ: സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിക്കുന്നതിനുവേണ്ടി ആലുവ നിയോജക മണ്ഡലത്തിനാവശ്യമായ 20 പദ്ധതികളുടെ നിര്‍ദ്ദേശം നല്കിയതില്‍ അഞ്ച് കോടി കോടി രൂപ ആവശ്യമായ എടത്തല കോമ്പാറ ജംഗ്ഷന്‍ സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കുന്ന പദ്ധതിയുടെ 20 ശതമാനമായ ഒരു കോടി ബ്ജറ്റില്‍ അനുവദിച്ച് അംഗീകാരം ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. 317.10 കോടി രൂപയുടെ പദ്ധതികള്‍ സമര്‍പ്പിച്ചതില്‍ അഞ്ച് കോടി രൂപയുടെ പദ്ധതിക്ക് മാത്രമാണ് അംഗീകാരം നല്കിയിട്ടുള്ളത്.

city exchange

ബാക്കി 19 പദ്ധതികള്‍ക്ക് 100 രൂപ ടോക്കണ്‍ നല്കിയിട്ടുണ്ട്. ടോക്കണ്‍ ലഭിച്ചതുകൊണ്ട് ഈ വര്‍ഷം എപ്പോള്‍ വേണമെങ്കിലും ഈ പദ്ധതികള്‍ക്ക് തുക അനുവദിക്കാവുന്നതാണ്. അതിനാല്‍ തിങ്കളാഴ്ച ആരംഭിക്കുന്ന ബജറ്റ് ചര്‍ച്ച വേളയില്‍ നിയമസഭയുടേയും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍ പെടുത്തി പരമാവധി പദ്ധതികള്‍ നേടിയെടുക്കുന്നതിനുള്ള സമ്മര്‍ദ്ദം ചെലുത്തുമെന്ന് എം എല്‍ എ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!