കെ റയില്‍ പദ്ധതി നടപ്പിലാക്കുന്നത് തലമുറകളോടുള്ള ചതി: അഡ്വ. ജയശങ്കര്‍

Web Desk
1 Min Read

ആലുവ: നിര്‍ദ്ദിഷ്ട കെ റെയില്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നത് തലമുറകളോടുള്ള ചതിയാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ നയാ പൈസ ഇല്ലെന്ന് ഇന്നത്തെ ബജറ്റും വെളിവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

city exchange

കോടിക്കണക്കിന് രൂപ കടമെടുത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത് റിയല്‍ എസ്റ്റേറ്റുകാര്‍ക്കും കുത്തക മുതലാളിമാര്‍ക്കും വേണ്ടിയാണ്. 35 വര്‍ഷം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച സി പി എം നന്ദിഗ്രാം സിംഗൂര്‍ സമരങ്ങളിലൂടെ അധികാരത്തില്‍ നിന്ന് പുറത്തായി എന്ന് മാത്രമല്ല പാര്‍ട്ടി അവിടെ വേരോടെ ഇല്ലാതായി. ഇതൊക്കെ മറന്ന് കേരള സര്‍ക്കാര്‍ എന്ത് ചെയ്യുമെന്ന് കണ്ടറിയണമെന്ന് അദ്ദേഹം പറഞ്ഞു. കെ റയില്‍ വിരുദ്ധ സംസ്ഥാന സമര ജാഥയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വി പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എം പി ബാബുരാജ്, വൈസ് ക്യാപ്റ്റന്‍ എസ് രാജീവന്‍, ജാഥ മാനേജര്‍ ടി ടി ഇസ്മയില്‍, എം ഒ ജോണ്‍, ഹംസ പാറേക്കാട്, എസ് ജയകൃഷ്ണന്‍, ലത്തീഫ് പൂഴിത്തുറ, എം കെ എ ലത്തീഫ്, രാജു കുംബ്ലാന്‍, നസീര്‍ അലിയാര്‍, ജയകുമാര്‍, ഡോമിനിക് കാവുങ്കല്‍, അബ്ദുല്‍ വഹാബ്, റഷീദ് എടയപ്പുറം, ടി കെ സുധീര്‍കുമാര്‍, കെ ജി ജോണ്‍, സമരസമിതി രക്ഷാധികാരികളായ പ്രൊഫ. കുസുമം ജോസഫ്, എം ഷാജര്‍ഖാന്‍, വനിതാ കണ്‍വീനര്‍ ശരണ്യാ രാജ്, സമരസമിതി ജില്ലാ നേതാക്കളായ വിനു കുര്യാക്കോസ്, ടി കെ ശിവദാസന്‍, കെ പി സാല്‍വിന്‍, ചിന്നന്‍ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!