

ആലുവ: ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പ്രയാസങ്ങള്‍ അനുഭവിക്കുന്ന ചൊവ്വര സ്വദേശിയായ നിര്‍ധനനായ ശിവന് ചൊവ്വരയിലെ പ്രവാസികളുടെ സംഘടനയായ ‘ഉപകാര് ചൊവ്വര’ 25000 രൂപ സഹായധനമായി കൈമാറി.

രോഗങ്ങള്‍ പ്രയാസപ്പെടുത്തുകയും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയും ശിവനും കുടുംബത്തിനും എളിയ സഹായം ഈയവസരത്തില്‍ വലിയ അനുഗ്രഹമായതായും വിഷുവിന് കിട്ടിയ സമ്മാനം വലിയ ‘വിഷുക്കൈ നീട്ടമായി’ സ്വീകരിക്കുന്നുവെന്നും ശിവനും കുടുംബവും പറഞ്ഞു.

ഉപകാര് ചൊവ്വരയുടെ ഭാരവാഹികളായ ജോണ്ഗില്ബര്ട്ടും ജോമോന് ജോസഫും ചേര്‍ന്ന് ശിവന്റെ വസതിയിലെത്തി തുക കൈമാറി.

