വിദേശ ഇന്ത്യക്കാര്‍ക്ക് സമഗ്ര പുനരധിവാസ പദ്ധതി വേണം: ബംഗളുരു എന്‍ ആര്‍ ഐ മീറ്റ്

Web Desk
1 Min Read

ബംഗളുരു: വിദേശ നാടുകളില്‍ നിന്ന് തിരിച്ചുവരുന്ന ഇന്ത്യക്കാരെ പുനരധിവസിപ്പിക്കാന്‍ സമഗ്ര പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് ഗ്ലോബല്‍ പ്രവാസി സംഗമം സര്‍ക്കാരിനോടാഭ്യര്‍ഥിച്ചു. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള മീറ്റ് ഉദ്്ഘാടനം ചെയ്തു.

city exchange

ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ബാംഗളൂര്‍ ഉള്‍സൂര്‍ ലേക്കിന് സമീപമുള്ള ലെമണ്‍ ട്രീ പ്രീമിയം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം പ്രവാസികള്‍ നേരിടുന്ന സമകാലിക പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്തു. രാജ്യസഭാംഗം ഡോ. സയ്യിദ് നസീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. റിസ്വാന്‍ ഹര്‍ഷാദ് എം എല്‍ എ, ആറ്റ കോയ പള്ളികണ്ടി, എം വി കുഞ്ഞാമു, പ്രൊഫ. വര്‍ഗീസ് മാത്യു, റെജികുമാര്‍, ആതിഖ് അഹമ്മദ്, മജീദ് മുനവ്വര്‍, റീസ രഞ്ജിത്ത് (എന്‍ ആര്‍ കെ ഡെവലപേഴ്‌സ്), ബൈരാത്തി സുരേഷ് എം എല്‍ എ, കോയട്ടി മാളിയേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പാലക്കാട് ജില്ലയിലെ ഒരു നിര്‍ധന കുടുംബത്തിന് ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം ചടങ്ങില്‍ നിര്‍വഹിച്ചു. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!