
അബുദാബി: ഫോറം ഫോര്‍ പ്രമോട്ടിംഗ് പീസ് ഇന്‍ മുസ്ലിം സൊസൈറ്റീസ് സംഘടിപ്പിക്കുന്ന എട്ടാമത് അന്താരാഷ്ട്ര സമ്മേളനം സെന്റ് റെജിസ് ഹോട്ടലില്‍ ആരംഭിച്ചു. യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്, യു എ ഇ ഫത്വ കൗണ്‍സില്‍ മേധാവി ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.

ഡിസംബര്‍ ഏഴിന് സമാപന ദിവസം നടക്കുന്ന ആദ്യ സെഷനില്‍ ആഗോള പൗരത്വം, കെട്ടിപ്പടുക്കാനുള്ള അടിത്തറ എന്ന വിഷയത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ സംസാരിക്കും. ഡോ. സഈദ് ഇബ്രാഹിം ശൈബി, ബഹറൈന്‍ സുന്നി വഖഫ് ഡയറക്ടര്‍ ഡോ. റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഹാജിരി, പാകിസ്താന് മതകാര്യ വകുപ്പ് മന്ത്രി ശൈഖ് ഡോ. നൂറുല്‍ ഹഖ് അല്‍ ഖാദിരി വിവിധ രാജ്യങ്ങളിലെ ഇരുന്നൂറോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
