എന്‍ സി പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Web Desk
1 Min Read

കൊച്ചി: എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഏകാധിപത്യപരമായാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ആരോപിച്ച് അതില്‍ പ്രതിഷേധിച്ച് പഴയകാല പ്രവര്‍ത്തകര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്‍ സി പിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജിവെച്ച കെ എം കുഞ്ഞുമോന്റെ കൂടെ ജില്ലാ സെക്രട്ടറിമാരായ അജിത്ത് കടവില്‍, അബ്ദുല്‍ റഹ്മാന്‍, ന്യൂനപക്ഷ ജില്ലാ ചെയര്‍മാന്‍ പി എ അലക്‌സാണ്ടര്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹീം, ഐ എന്‍ എല്‍ സി ജില്ലാ വൈസ് പ്രസിഡന്റ് ആന്റണി അക്കര, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നസി ജബ്ബാര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷംന അന്‍സാരി, മഹിളാ കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷോബി ബെന്നി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ഉഷ ടീച്ചര്‍, എന്‍ ജി ഒ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ തുടങ്ങി നിരവധി പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ എറണാകുളം ടൗണ്‍ഹാളില്‍ അംഗത്വം നല്കി.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!