
കോഴിക്കോട്:

മംഗലാപുരത്ത് കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ കുറ്റ്യാടി സ്വദേശി മരിച്ചു. തളീക്കര ഏരത്ത് വീട്ടില്‍ അബ്ദുനാസറിന്റെയും കണ്ടിയില്‍ റസിയയുടെയും മകന്‍ ഹാനി അബ്ദുന്നാസറാണ് (28) മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി എട്ടോടെയാണ് അപകടം. മംഗലാപുരം എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഹാനി സുഹൃത്തിന്റെ ബൈക്കില്‍ താമസ സ്ഥലത്തേക്ക് പോകവെയാണ്
അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിന്റെ പിന്‍ഭാഗത്ത് വന്നിടിക്കുകയായിരുന്നു. ഹാനി പിന്‍സീറ്റിലായിരുന്നു ഇരുന്നത്. സാരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹാനി അബ്ദുന്നാസറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ച സുഹൃത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. മയ്യിത്ത് മംഗലാപുരത്ത് നിന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുറ്റ്യാടി ജുമാ മസ്ജിദില്‍ ഖബറടക്കി. മംഗലാപുരത്ത് പഠിക്കുന്ന ഹിബ അബ്ദുന്നാസര്‍ ഏക സഹോദരിയാണ്.

