വിസില്‍ മുഴങ്ങാന്‍ ഇനിയൊരു വര്‍ഷം

Web Desk
1 Min Read
Image processed by CodeCarvings Piczard ### FREE Community Edition ### on 2021-11-20 19:34:44Z | | <(bÓ<ñA

Image processed by CodeCarvings Piczard ### FREE Community Edition ### on 2021-11-20 19:34:44Z | | <(bÓ<ñA

ദോഹ: കാത്തിരിപ്പിന്റെ ദിനങ്ങള്‍ക്ക് വിരാമം. എണ്ണിത്തീരാന്‍ ബാക്കിയുള്ളത് ഇനി കേവലം 365 ദിവസങ്ങള്‍ മാത്രം. അടുത്ത വര്‍ഷം ഇതേ സമയത്ത് ലോകം ഖത്തറെന്ന ഒറ്റപ്പന്തിനു പിന്നാലെ ഓടുന്ന ദിനം.

city exchange

അറബ് ലോകത്തെ ആദ്യത്തെ ലോകകപ്പ് ഫിഫ 2022 ഖത്തര്‍ 2022 നവംബര്‍ 21ന് കിക്കോഫാകും. ഇതിന്റെ ഭാഗമായി കോര്‍ണിഷില്‍ കൗണ്ടഡൗണ്‍ ക്ലോക്ക് പ്രവര്‍ത്തനം തുടങ്ങി.
എട്ട് അത്യാധുനിക സ്റ്റേഡിയങ്ങളിലായി ഒരുക്കുന്ന ഖത്തര്‍ ലോകകപ്പ് മറ്റു രാജ്യങ്ങളില്‍ നടന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ പോയ എല്ലാ ലോകകപ്പ് മത്സരങ്ങളും ഒരു ദിവസം ഒരാള്‍ക്ക് ഒരു മത്സരം കാണാനുള്ള അവസരം മാത്രമായിരുന്നു ലഭിച്ചിരുന്നതെങ്കില്‍ ഖത്തറില്‍ ആ ചരിത്രത്തിന് മാറ്റം വരും. ആവശ്യമെങ്കില്‍ ഒരാള്‍ക്ക് ഒരു ദിവസം രണ്ട് മത്സരങ്ങള്‍ കാണാനാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കളി കാണാന്‍ വിമാനത്തില്‍ സഞ്ചരിച്ച് മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടുന്ന ബുദ്ധിമുട്ടും ഖത്തറലില്ല. പരമാവധി അരമണിക്കൂര്‍ കാര്‍ യാത്രയ്ക്കിടെ ഒരു സ്റ്റേഡിയത്തില്‍ നിന്നും അടുത്ത സ്റ്റേഡിയത്തില്‍ എത്തിച്ചേരാനാവും.

- Advertisement -
Ad image

സമയബന്ധിതമായി സ്റ്റേഡിയം ജോലികളെല്ലാം പൂര്‍ത്തിയാക്കിയെന്ന പ്രത്യേകതയും ഖത്തറിന് സ്വന്തം. ലോകത്താദ്യമായി കണ്ടയിനറുകള്‍ ഉപയോഗിച്ച് മാലിന്യം കുറച്ച് സ്‌റ്റേഡിയം നിര്‍മാണം പരീക്ഷിക്കുന്നതും ഖത്തറിലാണ്. കളിക്കു ശേഷം കണ്ടയിനറുകള്‍ എടുത്തുമാറ്റാനാവുമെന്നതാണ് പ്രത്യേകത. മാത്രമല്ല ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒരുക്കിയ സീറ്റിംഗ് സൗകര്യങ്ങള്‍ മത്സരത്തിന് ശേഷം കുറവു വരുത്തുകയും എടുത്തുമാറ്റുന്ന സീറ്റുകള്‍ ലോകത്തിലെ കായിക രംഗത്ത് ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് നല്കുകയും ചെയ്യുമെന്നതും ഖത്തര്‍ ലോകകപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്.

Share This Article
Leave a Comment
error: Content is protected !!