കെ പി സി സി ആദ്യയോഗം ഇന്ന്

Web Desk
1 Min Read

തിരുവനന്തപുരം: കെ പി സി സി ഭാരവാഹിത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ യോഗം ഇന്ന്. സംഘടനാ തെരഞ്ഞെടുപ്പ് മുഖ്യ അജണ്ടയാകുന്ന യോഗത്തില്‍ കെ പി സി സി കൂടുതല്‍ ശക്തമായ തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

city exchange

എന്നാല്‍ ഇന്നലെ എറണാകുളത്ത് ഇടപ്പള്ളി- വൈറ്റില ദേശീയ പാതയില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചലച്ചിത്രതാരം ജോജു ജോര്‍ജ്ജും തമ്മിലുണ്ടായ പ്രശ്‌നങ്ങളെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ കൈകാര്യം ചെയ്ത രീതിക്കെതിരെ വിമര്‍ശനം ഉയരാനും സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംഭവത്തെ വളരെ പക്വമായി സമീപിച്ചപ്പോള്‍ കെ സുധാകരന്‍ ജോജുവിനെ കടന്നാക്രമിക്കുന്ന തരത്തിലായിരുന്നു പ്രതികരണം നടത്തിയത്. ഇത് കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കെ പി സി സി പുനഃസംഘടനയില്‍ അസംതൃപ്തരായ ചിലര്‍ ഇക്കാര്യംഉയര്‍ത്തിക്കാട്ടുമെന്നാണ് അറിയുന്നത്.

അംഗത്വവിതരണ പദ്ധതികള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ യോഗം തയ്യാറാക്കും. തര്‍ക്കങ്ങള്‍ ഇല്ലാതെ തെരഞ്ഞെടുപ്പില്‍ എത്തുന്നത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും. സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തീരുമാനിക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ യോഗത്തില്‍ പങ്കെടുക്കും. പുനഃസംഘടനയില്‍ അതൃപ്തരായ മുതിര്‍ന്ന നേതാക്കളായ വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമോ എന്നകാര്യത്തിലും സംശയമുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!