

ദുബൈ: യു എ ഇ പാസ്പോര്‍ട്ട് ഇനി ദുബൈയില്‍ വെറും ഏഴു മിനുട്ടുകൊണ്ട് പുതുക്കിക്കിട്ടും. നേരട്ടെ 35 മിനുട്ട് സമയമെടുത്തിരുന്ന പുതുക്കല്‍ സമയമാണ് ഏഴു മിനുട്ടിലേക്ക് ചുരുങ്ങിയത്. ജി ഡി ആര് എഫ് എ ദുബായ് ആസ്ഥാനത്തുള്ള ലോക്കല്‍ പാസ്പോര്‍ട്ട് സെക്ഷന്‍ സന്ദര്‍ശന വേളയില്‍ ലഫ്റ്റനന്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത്.

2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 128000ലധികം ഇടപാടുകളാണ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഐഡന്റിറ്റി അഫേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പൂര്‍ത്തീകരിച്ചത്. ചില സേവനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി യു എ ഇയിലെ ഏറ്റവും വേഗതയേറിയ സര്‍ക്കാര്‍ വകുപ്പുകളിലൊന്നായി ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മാറി.

ദ്രുതഗതിയിലുള്ള ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് ഡ്രൈവാണ് ഇത്തരത്തിലുള്ള മുന്നേറ്റത്തിന് പിന്നിലെന്ന് ജി ഡി ആര് എഫ് എ-ദുബായ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അറിയിച്ചു. സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ സംവിധാനം, ഐഡന്റിറ്റി, പൗരത്വം, പാസ്പോര്‍ട്ട് രേഖകള്‍ എന്നിവ സ്വീകരിക്കുന്നതിനുള്ള 20 തലങ്ങളെ എല്ലാംകൂടി ഒരു ഘട്ടമായി വെട്ടിച്ചുരുക്കിയെന്ന് ജി ഡി ആര് എഫ് എ മേധാവി പറഞ്ഞു.
പൊതുജനങ്ങള്‍ക്കായുള്ള എല്ലാ സേവനങ്ങളും ഇമാറാത്തി പാസ്പോര്‍ട്ട് പുതുക്കല്‍ അഭ്യര്‍ഥനകളും സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴിയോ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3-ലെ ഉപഭോക്തൃ സന്തോഷ കേന്ദ്രം വഴിയോ 24 മണിക്കൂറും ചെയ്യാമെന്ന് ജി ഡി ആര് എഫ് എ ദുബൈ അറിയിച്ചു.

