

ന്യൂഡല്‍ഹി: പാകിസ്താനെതിരെയുള്ള ടി 20 മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിന് ബൗളര്‍ ഷെ്മിക്കെതിരെ തിരിഞ്ഞ ഹിന്ദു തീവ്രവാദികളെ വിമര്‍ശിച്ച ക്യാപ്റ്റന്‍ കോഹ്#ലിയും കുടുംബത്തിനും മകള്‍ക്കുമെതിരെ ഭീഷണി. കോഹ്‌ലിയുടെ ഒന്‍പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഹിന്ദു തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ കോഹ്‌ലിക്കും ഭാര്യയും നടിയുമായ അനുഷ്‌ക്ക ശര്‍മയ്ക്കുമെതിരായ സൈബര്‍ ആക്രമണങ്ങളാണ് പിഞ്ചുകുഞ്ഞിനെതിരെയും തിരിച്ചിരിക്കുന്നത്. ഹിന്ദു തീവ്രവാദികളിലെ ഇത്തരക്കാര്‍ക്ക് ആരാണ് വിഷം നിറഞ്ഞ ക്ലാസുകളും പിന്തുണയും നല്കുന്നതെന്ന ചോദ്യവുമായി സമുൂഹവും രംഗത്തെത്തി.

ദുബായ് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 24ന് നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലെ പരാജയത്തെ തുടര്‍ന്നാണ് ഷെമിക്കെതിരെ മതം തിരിച്ച് ഹിന്ദു തീവ്രാദികള്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. മത്സരത്ിതന് ഒരാഴ്ചയ്ക്ക് ശേഷം ഷെമിക്ക് പിന്തുണയുമായി കോഹ്‌ലി രംഗത്തെത്തുകയായിരുന്നു. ഇതാണ് ഹിന്ദു തീവ്രവാദികളെ കോഹ്‌ലിക്ക് എതിരാക്കിയത്.

ന്യൂസിലാന്‍ഡിന് എതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ നായകന്‍ ഷമിക്കെതിരായ വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്. നട്ടെല്ലില്ലാത്ത ഒരുകൂട്ടമാളുകളെപ്പോലെ സോഷ്യല്‍ മീഡിയയിലല്ല തങ്ങള്‍ കളിക്കുന്നതെന്നും മൈതാനത്താണെന്നും പറഞ്ഞ കോഹ്‌ലി ഇത്തരക്കാര്‍ക്ക് നേരിട്ട് സംസാരിക്കാന്‍ ഒരു ധൈര്യവുമുണ്ടാവില്ലെന്നും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. കളിക്കാര്‍ക്ക് പരസ്പരം അറിയാമെന്നും ടീമിന്റെ കരുത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
ഷമിയുടെ പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ലെന്നും ബുംറയ്‌ക്കൊപ്പം ഇന്ത്യന്‍ ടീമിലെ ഒന്നാം നമ്പര്‍ താരമാണ് ഷമിയെന്നും മതത്തിന്റെ പേരില്‍ ഒരിക്കലും വ്യക്തിപരമായി താന്‍ ആരേയും വേര്‍തിരിച്ച് കാണാറില്ലെന്നും ചോദ്യത്തിന് മറുപടിയായി കോഹ്‌ലി പറഞ്ഞു. ഷമിയ്ക്ക് ടീമിന്റെ പിന്തുണയുണ്ടെന്നും യാതൊരു വിവേചനവും ടീമിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഹ്‌ലിയുടെ ഒന്‍പതു മാസം പ്രായമായ മകള്‍ക്കെതിരെ പോലും രംഗത്തെത്തിയ ഹിന്ദു തീവ്രവാദികള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതാണ് പുതിയ ഇന്ത്യ പലരും ഹിന്ദു തീവ്രവാദികള്‍ക്കെതിരെ പ്രയോഗിക്കാന്‍ ഉപയോഗിച്ച വാചകം.

