

തിരുവനന്തപുരം: അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ‘മെയ്ഡ് ഇന്‍ട്രിവാന്‍ഡ്രം’. ആദിത്യ ദേവ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ അഡ്വ. മായാ ശിവ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
ടീനേജ് പ്രായത്തില്‍ സിനിമാ മോഹം ലഹരിപിടിച്ച ഒരു യുവാവിന്റെ കഥയാണ് മെയ്ഡ് ഇന്‍ട്രിവാന്‍ഡ്രം എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സിനിമാ ലോകത്തിലെ മായക്കാഴ്ച്ചകള്‍ ആരെയും എളുപ്പത്തില്‍ മോഹവലയത്തിലാക്കുവാന്‍ പോന്നതാണ്. അത്തരമൊരു ലോകത്തില്‍ അറിയപ്പെടാത്ത ചളിക്കുഴികള്‍ ഏറെയുണ്ട്. അവിടെ വീണുപോകുന്നവരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ സഞ്ചാരം
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ആദിത്യ ദേവാണ്. വിഷ്യല്‍ കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ആദിത്യ ദേവ് അഭിനയത്തോടൊപ്പം സാങ്കേതികരംഗങ്ങളിലും പ്രവര്‍ത്തിക്കുന്നു.


ചിത്രത്തിന്റെ കഥാഗതിയില്‍ പ്രണയത്തിനും സംഗീതത്തിനുമെല്ലാം ഏറെ പ്രാധാന്യം നല്‍കു
ന്നുണ്ട്. ഈ ചിത്രത്തിലെ നാലു ഗാനങ്ങള്‍ രചിച്ചിരിക്കു
ന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും സംവിധായിക മായാ ശിവ തന്നെയാണ്.
രവിശങ്കര്‍, അഖില ആനന്ദ് എന്നിവരാണ് ഗായകര്‍.
മലയാളത്തിലെ മുന്‍ നായികയായിരുന്ന ചാര്‍മ്മിള ഈ ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അയ്യപ്പ ബൈജു, ശിവ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. ഉമാലഷ്മിയാണ് നായിക.
ലാല്‍ ബാബുവാണ് ഛായാഗ്രാഹകന്‍.
എഡിറ്റിംഗ്: ആദിത്യ ദേവ്. മേക്കപ്പ്: അനില്‍ നേമം, പി ആര്‍ ഒ: വാഴൂര്‍ ജോസ്.

