ഒന്നും പറയാനില്ല; എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ പലതും വൈകിപ്പറക്കുന്ന ചെമ്പരന്തുകള്‍

Web Desk
1 Min Read

ന്യൂഡല്‍ഹി: ഒന്നിനു പിറകേ ഒന്നായി എയര്‍ ഇന്ത്യാ വിമാനങ്ങള്‍ വൈകിപ്പറക്കുന്നു. ടാറ്റ ഏറ്റെടുത്തതിന് ശേഷം സമയനിഷ്ഠ പാലിക്കുന്നതില്‍ മികവ് പ്രകടിപ്പിച്ചിരുന്ന എയര്‍ ഇന്ത്യ അടുത്ത ദിവസങ്ങളിലാണ് വലിയ തോതില്‍ വൈകല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

city exchange

യാതൊരു മുന്നറിയിപ്പും കൂടാതെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകിയത് യാത്രക്കാരില്‍ അനിശ്ചിതത്വത്തിനും വിമാനത്താവളങ്ങളില്‍ ബഹളത്തിനും കാരണമാകുന്നുണ്ട്. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ മാത്രം മൂന്ന് വിമാനങ്ങള്‍ അനിശ്ചിതമായി വൈകിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഡല്‍ഹി- തിരുവനന്തപുരം, മുംബൈ- കോഴിക്കോട്- കണ്ണൂര്‍- ദോഹ വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകി.

- Advertisement -
Ad image

ഡല്‍ഹി- തിരുവനന്തപുരം വിമാനം എട്ടു മണിക്കൂറോളമാണ് വൈകിയത്. പൈലറ്റ് എത്താതിരുന്നതാണത്രെ വിമാനം വൈകാന്‍ കാരണമായത്. ശനിയാഴ്ച രാത്രി 9.45ന് ഡല്‍ഹിയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനം ഞായറാഴ്ച രാവിലെ ആറു മണിക്കാറാണ് ഡല്‍ഹിയില്‍ നിന്നും ഉയര്‍ന്നത്.

മുംബൈ- കോഴിക്കോട് വിമാനം ഏറെ മണിക്കൂറുകള്‍ക്കകമാണ് പുറപ്പെട്ടത്. പൈലറ്റ് ഉറങ്ങിപ്പോയതാണത്രെ കാരണം. എന്നാല്‍ സംഗതി കൈവിട്ടു പോകുമെന്ന ആശങ്കയില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം വൈകിയതെന്നാണ് അധികൃതര്‍ പിന്നീട് അറിയിച്ചത്.

ശനിയാഴ്ച വൈകിട്ട് 7.40ന് കണ്ണൂരില്‍ നിന്നും ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഞായറാഴ്ച രാവിലെ ആറരയ്ക്കാണ് പുറപ്പെട്ടത്. ഏകദേശം 11 മണിക്കൂറാണ് ഈ വിമാനം വൈകിയത്. കണ്ണൂരില്‍ നിന്നും ദോഹയിലേക്ക് പറക്കേണ്ടിയിരുന്ന വിമാനം എത്താന്‍ വൈകിയതാണ് പുറപ്പെടാന്‍ താമസിച്ചതെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും എന്തുകൊണ്ടാണ് എത്താന്‍ വൈകിയതെന്നതിന് മറുപടിയില്ല.

Share This Article
Leave a Comment
error: Content is protected !!