

കൊച്ചി: വാഹന മോഷ്ടാക്കളായ യുവാക്കളെ എളമക്കര പൊലീസ് പിടികൂടി. കൊല്ലം ചെറുവക്കല്‍ ആര്‍ എസ് ഭവനില്‍ ശ്രീരാജ് (23), കൊല്ലം വെങ്ങൂര്‍ ചെങ്ങോട് പുത്തന്‍വീട്ടില്‍ എബിന്‍ (25) എന്നിവരാണ് പിടിയിലായത്.

കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ് ശശിധരന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ സി ജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് പ്രതികള്‍ പിടിയിലായത്.

എളമക്കര എസ് എച്ച് ഒ സനീഷ് എസ് ആറിന്റെ നേതൃത്വത്തില്‍ എസ് ഐ ഫൈസല്‍, സി പി ഒ നഹാസ് എന്നിവര്‍ എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പട്രോളിംങ് നടത്തുന്നതിനിടയില്‍ രണ്ടുപേരേയും ഇടപ്പള്ളി കാര്‍ത്തിക ബാറിനു സമീപം സംശയസാഹചര്യത്തില്‍ കണുകയും ചോദ്യം ചെയ്തപ്പോള്‍ മോഷണ വിവരം പുറത്താവുകയുമായിരുന്നു.
അന്വേഷണ സംഘത്തില്‍ എസ് ഐ സജീവ് കുമാര്‍, എ എസ് ഐ ലാലു ജോസഫ്, എസ് സി പി ഒമാരായ അനീഷ്, രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

