ബി ജെ പി വിജയം ആഘോഷിച്ചു

Web Desk
1 Min Read

ആലുവ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിടങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിജയം ബി ജെ പി നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റി അത്താണിയില്‍ ആഘോഷിച്ചു. വിജയാഹ്ലാദ പ്രകടനവും മധുരപലഹാര വിതരണവും നടത്തി.

city exchange

ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എം എ ബ്രഹ്മരാജ്, മണ്ഡലം പ്രസിഡണ്ട് രൂപേഷ് പൊയ്യാട്ട്, ജനറല്‍ സെക്രട്ടറിമാരായ സി സുമേഷ്, വി വി ഷണ്മുഖന്‍, മറ്റു നേതാക്കളായ ലത ഗംഗാധരന്‍, ബാബു കരിയാട്, അജി കാഞ്ഞൂര്‍, വിനോദ് കാഞ്ഞൂര്‍, എ വി ഏലിയാസ്, മധു വാപ്പാലശ്ശേരി, ശ്രീകുമാര്‍ ദേശം, ഷാജി ശ്രീമൂലനഗരം, പി എന്‍ സിന്ധു, ലത രവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!