ഖത്തറിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ അടുത്ത ആഴ്ച മുതല്‍ ഇളവ്

Web Desk
1 Min Read

ദോഹ: ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ അടുത്ത ആഴ്ച്ചയോടെ ഇളവുകള്‍ അനുവദിക്കുമെന്ന് സൂചന. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസം പകരുന്ന രീതിയിലായിരിക്കും ഇളവുകളെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.
റെഡ് കാറ്റഗറിയില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഉള്‍പ്പെടെ പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കും. നിലവില്‍ ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ട്. ഖത്തറും ഈ പാത പിന്തുടര്‍ന്നേക്കുമെന്നാണ് . വിമാന കമ്പനികള്‍ക്കും മറ്റും ഇത് സംബന്ധമായ അറിയിപ്പ് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതോടൊപ്പം പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ഫാമിലി, ബിസിനസ്, ടൂറിസ്റ്റ് വിസകളും അടുത്തയാഴ്ച്ചയോടെ അനുവദിച്ചു തുടങ്ങും. യാത്രക്കാര്‍ ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കേണ്ടി വരും. കോവിഡ് വ്യാപനത്തിന്റെയും രോഗപ്രതിരോധ ശേഷി ആര്‍ജിച്ചതിന്റെയും അടിസ്ഥാനത്തില്‍ രാജ്യങ്ങളെ കാറ്റഗറികളായി തിരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ ബാധകമാക്കുക.ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാംഘട്ടം നാളെ മുതല്‍ നിലവില്‍ വരികയാണ്. രാജ്യത്ത് കോവിഡ് വ്യാപനം ഏറെക്കുറെ നിന്ത്രണവിധേയമായിട്ടുണ്ട്. 70 ശതമാനത്തിന് മുകളില്‍ ആളുകള്‍ക്ക് വാക്സിന്‍ ലഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!