

ദോഹ: കോവിഡുമായി ബന്ധപ്പെട്ട് എല്ലാ ആശുപത്രികളിലും സന്ദര്‍ശക നയങ്ങളില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മാറ്റം വരുത്തി. രോഗികള്‍, സന്ദര്‍ശകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സുരക്ഷ നിലനിര്‍ത്തിയാണ് സന്ദര്‍ശക നയങ്ങളില്‍ മാറ്റം വരുത്തിയത്.
പകര്‍ച്ചവ്യാധി കേന്ദ്രം, ഹസാം മുബൈരിക് ജനറല്‍ ഹോസ്പിറ്റലിന് കീഴിലെ ഫീല്‍ഡ് ഹോസ്പിറ്റല്‍, ക്യൂബന്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് യാതൊരു അനുമതിയും ലഭിക്കില്ല.

വൈകിട്ട് മൂന്നു മുതല്‍ രാത്രി എട്ട് മണി വരെയാണ് പൊതു സന്ദര്‍ശക സമയം അനുവദിച്ചിരിക്കുന്നത്. ആശുപത്രികളിലെത്തുന്ന സന്ദര്‍ശകര്‍ ഇഹ്തിറാസ് ആപ്പില്‍ പച്ച കാണിക്കുകയും മാസ്‌ക് ധരിക്കുകയും പ്രവേശനത്തിന് മുമ്പ് താപനില പരിശോധനയ്ക്ക് വിധേയമാവുകയും വേണം.

പരമാവധി 15 മിനുട്ട് നേരത്തേക്കാണ് ഒരാള്‍ക്ക് സന്ദര്‍ശനം അനുവദിക്കുക. ഒരു സമയം ഒരാളെ മാത്രമാണ് അനുവദിക്കുക. മാത്രമല്ല ഒരു രോഗിയെ സന്ദര്‍ശന സമയത്തിനുള്ളില്‍ മൂന്നു പേര്‍ക്കു മാത്രമാണ് സന്ദര്‍ശിക്കാനാവുക. സന്ദര്‍ശകരോടൊപ്പമുള്ളവരെ പ്രവേശിക്കാന്‍ അനുവദിക്കില്ല.
ഭക്ഷണം, പൂക്കള്‍, പാനീയങ്ങള്‍, ചോക്കലേറ്റുകള്‍ എന്നിവ രോഗികള്‍ക്കടുത്തേക്ക് അനുവദിക്കില്ല. മാത്രമല്ല 15 വയസ്സിന് താഴെയുള്ളവര്‍ക്ക് രോഗികളെ സന്ദര്‍ശിക്കാനാവില്ല.

