ആശുപത്രി ആക്രമിച്ച് ഇസ്രായേലിന്റെ കൂട്ടക്കുരുതി; നാല് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു

Web Desk
1 Min Read

ഗാസ: നാസര്‍ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ഇരട്ട ആക്രമണത്തില്‍ നാല് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റ് ഹൊസം അല്‍ മസ്‌റി, അല്‍ ജസീറയിലെ ഫോട്ടോ ജേര്‍ണലിസ്റ്റ് മുഹമ്മദ് സലാമ, ദി ഇന്‍ഡിപെന്റന്റ് അറബിക്, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തക മറിയം അബു ദഖ, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് മോസ് അബു താഹ എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍.

city exchange

മിനുട്ടുകളുടെ വ്യത്യാസത്തിലാണ് നാസര്‍ ആശുപത്രിക്കു നേരെ ഇസ്രായേല്‍ രണ്ട് ആക്രമണങ്ങള്‍ നടത്തിയത്. ആദ്യത്തെ ആക്രമണം നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിന്റെ നാലാം നിലയേയും രണ്ടാമത്തേത് ആംബുലന്‍സ്- അടിയന്തര ജീവനക്കാരേയുമാണ് ലക്ഷ്യമിട്ടത്.

എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യംവെക്കുന്നില്ലെന്നും സൈനിക മേധാവി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതായും ഇസ്രായേല്‍ അറിയിച്ചു. മാത്രമല്ല ആശുപത്രിക്കു നേരെ ആക്രമണം നടത്തിയ കാര്യം ഐ ഡി എഫ് സമ്മതിച്ചില്ല.

Share This Article
Leave a Comment
error: Content is protected !!