വാവാ സുരേഷ് മൂര്‍ഖന്റെ കടിയേറ്റു ഗുരുതരാവസ്ഥയില്‍

Web Desk
1 Min Read

കോട്ടയം: പാമ്പ് പിടിക്കുന്നതില്‍ വിദഗ്ധനായ വാവാ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റു. മുട്ടിനു മുകളില്‍ കടിയേറ്റ വാവാ സുരേഷിന്റെ നില ഗുരുതരമാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലുള്ള വാവാ സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

city exchange

പിടികൂടിയ മൂര്‍ഖനെ ചാക്കിലേക്ക് കയറ്റാന്‍ ശ്രമിക്കവെ വാവാ സുരേഷിന്റ മുട്ടിനു മുകളില്‍ കടിയേല്‍ക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കടിയേറ്റയുടന്‍ സുരേഷ് പാമ്പിനെ വിട്ടുകളയും കാലില്‍ കൈവെക്കുന്നതും വീഡിയോയില്‍ കാണാം. ഇതുകണ്ട് സ്തീകള്‍ ഉള്‍പ്പെടെ ചുറ്റും കൂടിയ ആള്‍ക്കുട്ടം ഉറക്കെ നിലവിളിക്കുന്നതും കേള്‍ക്കാം.

കോട്ടയം കുറിച്ചി പാട്ടശേരിയില്‍വെച്ച് മൂര്‍ഖനെ പിടികൂടവെയാണ് സംഭവം. വാവാ സുരേഷിന് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച മന്ത്രി വാവാ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് അന്വേഷിച്ചു. വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

- Advertisement -
Ad image

വാവ സുരേഷിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായതായി മന്ത്രി വി എന്‍ വാസവന്‍ മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം ഗുരുതരമായതിനാല്‍ അബോധാവസ്ഥയിലാണ് അദ്ദേഹം. അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ല.

TAGGED:
Share This Article
Leave a Comment
error: Content is protected !!