ഇന്‍കാസ് കണ്ണൂര്‍ വര്‍ഗ്ഗീയ വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ അനുസ്മരണത്തിന്റെ ഭാഗമായി ഓണ്‍ലൈനായി വര്‍ഗ്ഗീയ വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. വര്‍ഗ്ഗീയതയെ സ്വന്തം ജീവരക്തം കൊണ്ട് കഴുകിക്കളഞ്ഞ മഹാത്മാവിന്റെ സ്മരണയ്ക്കു മുന്നില്‍ പ്രണാമമര്‍പ്പിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ശ്രീരാജ് എം പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

city exchange

സെന്‍ട്രല്‍ കമ്മിറ്റി ഉപേേദശക സമിതി ചെയര്‍മാന്‍ സുരേഷ് കരിയാട്, നിഹാസ് കോടിയേരി, മുബാറക്ക് അബ്ദുല്‍ അഹദ്, നിയാസ് ചിറ്റാലിക്കല്‍, ഷമീര്‍ മട്ടന്നൂര്‍, അഭിഷേക് മാവിലായി, ആഷിഫ്, ഷിനോഫ്, ഹക്കീം മുണ്ടേരി, സുലൈമാന്‍, റഷീദ് കടവത്തൂര്‍ ഷന്‍ഫീര്‍ പാറാട്, മാലി മെരുവമ്പായി, സന്തോഷ് ജോസഫ്, അജീര്‍, ജുവല്‍ ജോസഫ്, അനസ് പാളയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും മുഹമ്മദ് എടയന്നൂര്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!