

ഹൈദരബാദ്: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന RRR മാര്‍ച്ച് 25ന് റിലീസ് ചെയ്യുന്നു. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ മുന്‍ നിശ്ചയിച്ച പ്രകാരം ചിത്രത്തിന് റിലീസ് ചെയ്യാന്‍ സാധിച്ചില്ല. പകരം രണ്ടു റിലീസ് തിയ്യതികള്‍ നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. ഇപ്പോള്‍ മാര്‍ച്ച് 25ന് തന്നെ ചിത്രം തിയേറ്ററില്‍ എത്തുന്നു എന്ന വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ ആര്‍ ആര്‍’ (രൗദ്രം രണം രുധിരം) കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേര്‍സാണ് വിതരണം ചെയ്യുന്നത്. രാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം 400 കോടി മുതല്‍മുടക്കിലാണ് ഒരുങ്ങുന്നത്.

1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കോമരം ഭീം (ജൂനിയര്‍ എന്‍ ടി ആര്‍) എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.
ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബാഹുബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഈ സിനിമയുടെ പിന്നിലും.
ഛായാഗ്രഹണം കെ കെ സെന്തില്‍കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍, കഥ വി വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വി എഫ് എക്‌സ് വി ശ്രീനിവാസ് മോഹന്‍, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി.
റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് ആണ് റൈറ്റ്‌സ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. ചിത്രത്തിന്റെ പ്രചരണാര്‍ഥം എ്ച്ച് ആര്‍ പിക്ചേഴ്സിന്റെ നേതൃത്വത്തില്‍ എസ് എസ് രാജമൗലിയും താരങ്ങളും തിരുവനന്തപുരത്തു നടത്തിയ ഇവന്റ് വന്‍ വിജയമായിരുന്നു. പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

