കുട്ടികളുടെ പ്രിയങ്കരിയായ പ്യാലി ഇനി ആമസോണ്‍ പ്രൈമില്‍

Web Desk
2 Min Read

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും അതുല്യനടന്‍ എന്‍ എഫ് വര്‍ഗീസിന്റെ സ്മരണാര്‍ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിച്ച പ്യാലി ഒ ടി ടി പ്ലാറ്റ്ഫോമായ ആമസോണില്‍ സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററില്‍ പ്രദര്‍ശന വിജയം നേടിയ പ്യാലി കുട്ടികള്‍ക്കും കുടുംബപ്രേക്ഷകരുടെയും മനം കവര്‍ന്ന ചിത്രമാണ്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബബിതയും റിനും ചേര്‍ന്നാണ്. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേത്.

city exchange

ആര്‍ട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ പ്യാലിയില്‍ ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിര്‍മ്മാതാവ്- സോഫിയ വര്‍ഗ്ഗീസ് ആന്റ് വേഫറര്‍ ഫിലിംസ്, ക്യാമറ- ജിജു സണ്ണി, സംഗീതം- പ്രശാന്ത് പിള്ള, എഡിറ്റിങ്- ദീപു ജോസഫ്, പ്രൊജക്ട് ഡിസൈനര്‍- ഗീവര്‍ തമ്പി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, പ്രൊഡക്ഷന്‍ ഡിസൈനര്‍- സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിന്‍ മോഹന്‍, കോസ്റ്റ്യൂം- സിജി തോമസ്, കലാ സംവിധാനം- സുനില്‍ കുമാരന്‍, വരികള്‍- പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍, സ്റ്റില്‍സ്- അജേഷ് ആവണി, നൃത്ത സംവിധാനം- നന്ദ, ഗ്രാഫിക്‌സ്- ഡബ്ല്യു ഡബ്ല്യു ഇ, അസോസിയേറ്റ് ഡയറക്ടര്‍- അലക്‌സ്, ശ്യാം പ്രേം, സൗണ്ട് മിക്‌സ്- ഫസല്‍ എ. ബക്കര്‍, കളറിസ്റ്റ്- ശ്രീക് വാരിയര്‍, ടൈറ്റില്‍സ്- വിനീത് വാസുദേവന്‍, മോഷന്‍ പോസ്റ്റര്‍- സ്‌പേസ് മാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍- വിഷ്ണു നാരായണന്‍, പി ആര്‍ ഒ- പ്രതീഷ് ശേഖര്‍.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!