ഒ ടി ടിയില്‍ ഹിറ്റായി ഖത്തര്‍ പ്രവാസികളുടെ ബി.അബു

Web Desk
1 Min Read

കൊച്ചി: സ്മാര്‍ട്ട് ഫോണില്‍ ചിത്രീകരിച്ച രണ്ട് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള സിനിമ ‘ബി.അബു’ ഫസ്റ്റ്‌ഷോസ് ഒ ടി ടിയില്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച് മുന്നേറുന്നു. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും കലയെ നെഞ്ചോടു ചേര്‍ക്കുന്ന ഖത്തറിലെ ഒരുകൂട്ടം മലയാളി കലാകാരന്മാരാണ് ഫോണ്‍ സിനിമാ വിപ്ലവത്തിനു പിന്നില്‍.

city exchange

സ്‌നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പാതയൊരുക്കി പൂജയും നമസ്‌ക്കാരവുമായി കഴിയുന്ന രണ്ട് കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രം പ്രവാസലോകത്തെ നേര്‍ക്കാഴ്ച്ചകളും കാട്ടിത്തരുന്നു. ഖത്തറിലായിരുന്നു ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചത്. 4കെ റെസല്യൂഷനില്‍ ചിത്രീകരിച്ച സിനിമയില്‍ അന്‍വര്‍ ബാബുവും ആഷിക് മാഹിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാനര്‍- വണ്‍ ടു വണ്‍ മീഡിയ, കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, സംവിധാനം- സുബൈര്‍ മാടായി, നിര്‍മ്മാണം- മന്‍സൂര്‍ അലി, എഡിറ്റിംഗ്- ഷമീല്‍ എ ജെ, അസോസിയേറ്റ് ഡയറക്ടര്‍- അന്‍വര്‍ ബാബു, പശ്ചാത്തല സംഗീതം, സൗണ്ട് മിക്‌സിംഗ്- മനോജ് മേലോടന്‍, ബിനു റിഥം സ്വസ്തി, സോംഗ് പ്രോഗ്രാമിംഗ് ആന്റ് മിക്‌സിംഗ്- ജോഷി പുന്നയൂര്‍ക്കുളം, ആലാപനം- മുഹമ്മദ് ത്വയിബ്, അസിം സുബൈര്‍, ഗിരീഷ, ജ്യോതിഷ എസ് പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഫയസ് റഹ്മാന്‍, കല- മഹേഷ്‌കുമാര്‍, ചമയം- ദിനേശ്, ഗ്രീഷ്മ, സംവിധാന സഹായികള്‍- ആരിഫ സുബൈര്‍, രശ്മി ശരത്, ദീപ്തി രൂപേഷ്, പ്രൊഡക്ഷന്‍ മാനേജര്‍- ശരത് സി നായര്‍, സാങ്കേതിക സഹായം- റഷീദ് പുതുക്കുടി, ഹാഷിം വടകര, സ്റ്റില്‍സ് ആന്റ് പോസ്റ്റേഴ്‌സ്- ഫര്‍ഹാസ് മുഹമ്മദ്, മാര്‍ക്കറ്റിംഗ്- അസിം കോട്ടൂര്‍, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!