ടെക്‌സസില്‍ കടുത്ത മഞ്ഞും മഴയും; ആയിരത്തോളം വിമാനങ്ങള്‍ റദ്ദാക്കി

Web Desk
0 Min Read

ടെക്‌സസ്: അമേരിക്കയിലെ നോര്‍ത്ത് ടെക്‌സസില്‍ കനത്ത മഴയും മഞ്ഞുവീഴ്ച്ചയും. ഇതോടെ ഗതാഗതം താറുമാറായി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ ആയിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.

city exchange

മഞ്ഞുവീഴ്ച്ചയില്‍ കാല്‍ലക്ഷത്തിലേറെ വീടുകളില്‍ വൈദ്യുതി നിലച്ചു. കടുത്ത തണുപ്പില്‍ ഇവിടുത്തുകാര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!