

ലണ്ടൻ: ലോക കേരള സഭയുടെ യൂറോപ്പ്- യു കെ മേഖല സമ്മേളനം ലണ്ടനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

പ്രവാസികളുടെ നിക്ഷേപം നാടിനും നാടിൻ്റെ വളർച്ചയ്ക്കും വേണ്ടിയുള്ളതാകണമെന്ന് നോർക്ക ഡയറക്ടറും എ ബി എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ കെ മേനോന്‍ പറഞ്ഞു. നിക്ഷേപങ്ങള്‍ കേവലം സ്ഥലം വാങ്ങുക, വീടുവെക്കുക mതുടങ്ങിയതിനായാണ് വിനിയേഗിക്കുന്നത്. എന്നാല്‍ നാടിന്‍റെ വളര്‍ച്ചക്ക് ഗുണകരമാകുന്ന വിധത്തിലുള്ള നിക്ഷേപ പദ്ധതികളെ സംബന്ധിച്ചാകണം ഇനിയുള്ള കാലം നാം ചര്‍ച്ച ചെയേണ്ടതെന്ന് ജെ കെ മേനോന്‍ പറഞ്ഞു. ലണ്ടനില്‍ നടന്ന ലോക കേരള സഭയുടെ യൂറോപ്പ്- യു കെ മേഖല സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
നാടിന്‍റെ സാമ്പത്തിക വളര്‍ച്ചക്കായി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പദ്ധതികളായ എയര്‍പോര്‍ട്ട്, കെറെയില്‍, ഇന്‍കല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷനുകളിലടക്കം നിക്ഷേപത്തിന് അവസരമൊരുക്കിയാല്‍ സാമ്പത്തികമായി കേരളത്തിന് കരുത്ത് പകരാന്‍ സാധിക്കും.
കോവിഡ് ഉള്‍പ്പെടെയുള്ള നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും അതിനെയെല്ലാം അതിജീവിച്ച് നമ്മള്‍ മുന്നോട്ടുപോവുകയാണ്. നിരവധി സംഘര്‍ഷാവസ്ഥകളിലൂടെ കടന്നുപോയിട്ടും അതില്‍ നിന്നെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നാം അതിജീവിച്ചത് വിവേകമുള്ള മനുഷ്യനായതുകൊണ്ടാണെന്നും ജെ കെ മേനോന്‍ പറഞ്ഞു.

പ്രവാസികള്‍ക്ക് നല്‍കുന്ന സ്നേഹത്തിനും പിന്തുണക്കും തെളിവാണ് ലോക കേരള സഭ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദീര്‍ഘ വീക്ഷണത്തിലാണ് ലോക കേരള സഭയുടെ ആരംഭവും പ്രവര്‍ത്തനവും. പ്രവാസികള്‍ക്ക് വേണ്ടിയുള്ള ഓരോ പ്രഖ്യാപനങ്ങളും ആ കരുതലിന്‍റെ ഭാഗമാണെന്നും ജെ കെ മേനോന്‍ കൂട്ടിച്ചേര്‍ത്തു.
വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ട്. യൂറോപ്പ്- യു കെ മേഖലാ സമ്മേളത്തില്‍ ഈ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയേണ്ടതുണ്ടെന്ന് ജെ കെ മേനോന്‍ ഓര്‍മ്മിപ്പിച്ചു. ഉപരി പഠനത്തിനായി വലിയ ലോണുകളെടുത്ത് വിദേശത്തെ യൂണിവേഴ്സിറ്റികളില്‍ പഠിക്കാനായി പോകുന്ന നിരവധിപേരുണ്ട്, ഇവര്‍ക്ക് ഇത്തരം ലോണുകള്‍ തിരിച്ചടക്കാനായി കുറെയേറെ വര്‍ഷങ്ങള്‍ വേണ്ടിവരും, നിരവധി വര്‍ഷങ്ങള്‍ വിദേശത്ത് തൊഴിലെടുക്കേണ്ടിവരും. നാട്ടില്‍ ഇത്തരത്തിലുള്ളവരുടെ സേവനം ലഭ്യമാക്കാനും, ലോണ്‍ തിരിച്ചടവ് ലഘൂകരിക്കുന്നത് സംബന്ധിച്ച വിഷയങ്ങളിലും ചര്‍ച്ചകളുണ്ടാകണമെന്ന് ജെ കെ മേനോന്‍ ആവശ്യപ്പെട്ടു.
ലണ്ടനില്‍ നടന്ന ലോക കേരളസഭയുടെ യൂറോപ്പ്- യു കെ മേഖല സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സമ്മേളത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണാജോര്‍ജ്ജ്, നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, നോര്‍ക്ക ഡയറക്ടര്‍മാരായ ഡോ. രവിപിള്ള, ഡോ. ആസാദ് മൂപ്പന്‍, സെപ്ഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ വേണുരാജാമണി തുടങ്ങിയവര്‍ സമ്മേളത്തെ അഭിസംബോധനചെയ്ത് സംസാരിച്ചു.
