

കൊച്ചി: ലോക ഹൃദയദിനത്തോടനുബന്ധിച്ചു വി പി എസ് ലേക്ഷോര്‍ ആശുപത്രിയില്‍ സൗജന്യ ഹൃദയ പരിശോധന പാക്കേജ് പ്രഖ്യാപിച്ചു. 60 ശതമാനം കിഴിവോടെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക പാക്കേജുകള്‍ ലഭ്യമാണ്. സൗജന്യ രജിസ്ട്രേഷനും ഹൃദ്രോഗ വിദഗ്ധനുമായി കണ്‍സള്‍ട്ടേഷനും ലഭിക്കും.

മുതിര്‍ന്നവര്‍ക്കായി ഇ സി ജി, എക്കോ, ടി എം ടി, സി ബി സി, ലിപ്പിഡ് പ്രൊഫൈല്‍, ആര്‍ ബി എസ്, എസ് ക്രിയാറ്റിനിന്‍, സോഡിയം, പൊട്ടാസ്യം എന്നീ പരിശോധനകള്‍ 60 ശതമാനം കിഴിവോടെ പാക്കേജില്‍ ഉള്‍പ്പെടുന്നു. 2499നാണ് പാക്കേജ് ലഭ്യമാവുക. എക്കോ, ഹൃദ്രോഗ വിദഗ്ധനുമായി കണ്‍സള്‍ട്ടേഷന്‍ എന്നിവയടങ്ങുന്ന കുട്ടികളുടെ പാക്കേജിന് 999 രൂപയാണ് നിരക്ക്. ഒക്ടോബര്‍ 15 വരെ പാക്കേജ് ലഭ്യമാണ്. മരുന്നുകളും മറ്റ് ഉപഭോഗ വസ്തുക്കളുമൊഴികെ പ്രൊസീജ്യറുകള്‍ക്ക് 30 ശതമാനം വരെ കിഴിവ് ലഭ്യമാകും. രജിസ്‌ട്രേഷന് 1800 313 8775 എന്ന നമ്പറില്‍ വിളിക്കുക.
